മൂത്തേടത്ത് എച്ച് എസ്സ് തളിപ്പറമ്പ്/അക്ഷരവൃക്ഷം/പൂമ്പാറ്റ
പൂമ്പാറ്റ
പുതിയൊരു വീടെടുക്കുമ്പോൾ, മുറ്റത്തൊരു വൃത്തിയുള്ള പൂന്തോട്ടവും ,അതിലെപ്പോഴും പറന്നുകളിക്കാൻ പൂമ്പാറ്റകളും വേണമെന്ന് മകൾക്ക് നിർബന്ധമുണ്ടായിരുന്നു. " എല്ലാം കൂടി എത്രയാവും?" ഞാൻ വീടുപണിക്കാരനോട് ചോദിച്ചു. " പത്ത് നാല്പത് ലക്ഷം ... " അയാൾ പറഞ്ഞു. " ചെറിയൊരു വീടാണ് ഞാനുദ്ദേശിക്കുന്നത്. " " ആയിരിക്കാം, പക്ഷേ പൂന്തോട്ടവും പൂമ്പാറ്റകളുമൊക്കെയാവുമ്പോൾ വലിയ വിലയാവും." " പൂമ്പാറ്റകളെ വേണ്ടെന്നു വെച്ചാലോ?" " ചെലവ് പാതി കുറയും." " പൂന്തോട്ടവും...?" " പിന്നെയും പാതി." " അപ്പോൾ പത്തുലക്ഷം മതിയാവും?" " ഏറെക്കുറേ... " വീടുപണിക്കാരൻ പറഞ്ഞ കാര്യം ഞാൻ മകളോട് വിശദീകരിച്ചു. അപ്പോൾ അവൾ പറഞ്ഞു, "എനിക്കും സമ്മതമാണച്ഛാ. അച്ഛനുമമ്മയ്ക്കും ജീവിക്കാൻ അത്തരമൊരു വീട് മതിയാവും." " അച്ഛനുമമ്മയ്ക്കും ... !?" " എന്നെ വേണ്ടെന്നല്ലേ അച്ഛൻ പറഞ്ഞത് ...." "ഞാനങ്ങനെ പറഞ്ഞോ!?" " പൂമ്പാറ്റകളെ വേണ്ടെന്നുവെച്ചാൽ ചെലവ് കുറയുമെന്ന് അച്ഛൻ പറഞ്ഞതോ?" ചിറകുകൾ പോലെ പിടയ്ക്കുന്ന അവളുടെ കൺപീലികളിലേക്കു നോക്കി ഏറെനേരം ഞാനങ്ങനെ ഇരുന്നു. ഒടുവിൽ ഒരു സ്വകാര്യം പോലെ ഞാനവളോട് ചോദിച്ചു, " അപ്പോൾ പൂക്കൾക്കു മീതെ പറന്നുകളിക്കുന്ന ആ പൂമ്പാറ്റ.... അത് നീയായിരുന്നോ ?" അവൾക്ക് ചിരിയടക്കാൻ വയ്യാതായി.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തളിപ്പറമ്പ് നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തളിപ്പറമ്പ് നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ