ജി.എച്ച്.എസ്. കാലിച്ചാനടുക്കം/അക്ഷരവൃക്ഷം/ നിറം മഞ്ഞ്

Schoolwiki സംരംഭത്തിൽ നിന്ന്
നിറം മഞ്ഞ്

നിറമഞ്ഞ് പോകയാ മഴയുടെ കുളിരിന്
നിലാവിന്റെ പൊൻകിളി കൂട്ടു വന്നു
മുറിവേറ്റ മനസ്സിന്റെ മരവിച്ച ഹൃദയത്തിൻ
പാളിയിലൂടത് പാടിടുന്നൂ
നിറമഞ്ഞു പോകയാ കിളിയുടെ ശബ്ദത്തിൽ
നിറ ജാലകങ്ങൾ തുറന്നു നിന്നു
മുറിവേറ്റ മനസ്സിന് കളിരോർമ്മ നൽകുവാൻ
നിലാവിന്റെ ജാലകം തുറന്നു നിന്നു....
ഓർമ്മയുടെ താളുകൾ സ്നേഹത്തിൻ ഉറവയായി
തീരാതെ തീരാതെ ഒഴുകി നീങ്ങുന്നു
നിറമഞ്ഞു പോകയാ കുളിരിന്റെ ഓർമ്മകൾ
കാറ്റിനും കുളിരിനും തേങ്ങലായ്
നിറമഞ്ഞു പോകയാ വെള്ളരിപ്രാവുകൾ
അറ്റമില്ലാതെ പറന്നു നീങ്ങി
വേദനയുടെ ചെറു നൊമ്പരങ്ങൾ
ഉണങ്ങാതെ തീ പോലെ കത്തിയാളി
നിറമഞ്ഞു പോകയാ മഴയുടെ കുളിരിന്
നിലാവിന്റെ പൊൻ കിളി കൂട്ടുവന്നു
മുറിവേറ്റ മനസ്സിന്റെ മരവിച്ച ഹൃദയത്തിൻ
പാളിയിലൂടെ പാടിടുന്നൂ

മാധുര്യ
6 സി ജി.എച്ച്.എസ്. കാലിച്ചാനടുക്കം
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത