ന്യൂ എച്ച്.എസ്.എസ് നെല്ലിമൂട്/അക്ഷരവൃക്ഷം/രോഗപ്രതിരോധം.........

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധം..

പനിച്ചു വിറയ്ക്കുന്ന മകളുമായി രാത്രി ഗംഗ ഹോസ്പിറ്റലിൽ എത്തുമ്പോൾ സമയം പതിനൊന്ന് മുപ്പതു..


മൂന്ന് ദിവസമായി മോൾക്ക് പനി തുടങ്ങിയിട്ട്. ഇടയ്ക്കിടെ ഇങ്ങനെ അസുഖങ്ങൾ വരുന്നത് ഗംഗയെ അസ്വസ്ഥയാക്കാൻ തുടങ്ങിയിട്ടു കുറച്ചുനാളായി.. എന്നാലിപ്പോൾ അസ്വസ്ഥത ഭയമായി മാറി. കാരണം നാടുമുഴുവൻ കോവിഡ് 19 പിടിമുറുക്കിയിരിക്കുന്നു.. ഭർത്താവ് ദുബായിലാണ്.. അവിടെ സേഫ് ആണെങ്കിലും ഭാര്യയുടെ ആധി മനസിലുണ്ടാവുമല്ലോ.. ഇപ്പോ മകൾക്കു പനിയും കൂടിയായപ്പോൾ പൂർത്തിയായി..


രാത്രിയായതിനാൽ മോളെ കാണിക്കുന്ന ഡോക്ടർ ഇല്ല .. പകരം വെളുത്തു കൊലുന്നനെയുള്ള സുമുഖനായൊരു ഡ്യൂട്ടി ഡോക്ടർ മോളെ നോക്കാനെത്തി..


മോളുടെ ഡോക്ടർ എഴുതിയ ഓ പി ടിക്കറ്റ് വാങ്ങി നോക്കി.. ഗംഗയുടെ പരിഭ്രമവും പേടിയുമൊക്കെ കണ്ടിട്ടാവണം ഡോക്ടർ മോളുടെ വിവരങ്ങൾ മുഴുവനും ചോദിച്ചു മനസിലാക്കി..


വിട്ടു വിട്ടു വരുന്ന അസുഖങ്ങൾ ഡോക്ടറിനോട് പറയുമ്പോൾ അറിയാതെ അവൾ കരയുന്നുണ്ടായിരുന്നു..


ഡോക്ടർ ആദ്യം ഗംഗയോട് ചോദിച്ചത് മോളുടെ ആഹാര രീതിയെ കുറിച്ചാണ്.. ആഹാരം കഴിക്കാൻ മടിയാണ്.. നാലാം ക്ലാസ്സിലാണ് പഠിക്കുന്നെ..വീട്ടിലെ ഫുഡ്‌ കഴിക്കാഞ്ഞിട്ടു നൂൽഡിൽസ് ആണ് കൊടുക്കുന്നെ.. പിന്നെ ജ്യൂസ്‌. സ്നാക്ക്സ്.. രാവിലെ 7.മണിക്ക് വീട്ടിൽ നിന്ന് പോകും. രണ്ടരമണിക് വന്നാൽ പിന്നെ അല്പസമയം വിശ്രമം. പിന്നെ മ്യൂസിക് ക്ലാസ്സ്‌. അത് കഴിഞ്ഞു ഡാൻസ്.. പിന്നെ ട്യൂഷൻ.. ഡോക്ടർ തെല്ലൊരു ഈർഷ്യയോടെ ഗംഗയ്ക്കു നേരെ നിർത്താൻ കൈ ഉയർത്തി..


എങ്ങനെ ഈ കുട്ടിക്ക് ആരോഗ്യം ഉണ്ടാവും. കുട്ടിക്ക് പ്രതിരോധ ശേഷി കിട്ടുന്ന തരത്തിലുള്ള ഒരു ആഹാരവും നിങ്ങൾ കൊടുക്കുന്നില്ല.. കൂടാതെ അതിനു എടുത്താൽ പൊങ്ങാത്ത ഭാരവും...


ആദ്യം നിങ്ങൾ കുട്ടിയെ ആരോഗ്യമുള്ള ശീലത്തിന് ഉടമയാക്കു..നോക്കു ഈ പ്രായത്തിലുള്ള കുട്ടികൾക്ക് ഇപ്പോൾ വേണ്ടത് പോഷകസമൃദ്ധമായ ആഹാരവും അച്ഛനമ്മമാരുടെ സ്നേഹവും കരുതലുമാണ്..


കേട്ടിട്ടിലെ പ്രീവെൻഷൻ ഈസ്‌ ബെറ്റർ താൻ ക്യുവേർ...


ഒന്നുകൂടെ പറയാം നിങ്ങളുടെ കുഞ്ഞിന് ഞാൻ നോക്കിയിട്ട് പ്രായത്തക്കവിധത്തിലുള്ള ഒരു പ്രശ്നവും ഇല്ല. കുട്ടിക്ക് പ്രതിരോധശേഷി കുറവാണു. അതാണ്ഇങ്ങനെ അസുഖം ഇടയ്ക്കിടെ വരുന്നത്.. ആവശ്യമില്ലാതെ മരുന്നുകൾ നൽകുന്നതിന് പകരം നല്ല ഭക്ഷണം ശീലമാക്കൂ.. ഇപ്പോൾ lock down കാലമല്ലേ.. നല്ല ശീലങ്ങൾ നല്ല സമൂഹത്തെ വാര്ത്തെടുക്കും...


ഇത്രയും പറഞ്ഞു ഡോക്ടർ പനി മാറാനുള്ള ഒരു ഇൻജെക്ഷൻ കൊടുക്കാൻ സിസ്റ്റർ നോട് പറഞ്ഞിട്ടു ഗംഗയെ അർത്ഥവത്തായി ഒന്ന് നോക്കി.. പിന്നെ പിന്തിരിഞ്ഞു നടന്നു.. ആ നിമിഷം തന്നെ ഗംഗ മനസ്സിൽ ഉറപ്പിച്ചു. മകൾക്കു നല്ല ആരോഗ്യശീലമാണ് വേണ്ടത്. തനിക്കാണ് തെറ്റുപറ്റിയതു.. അത് താനായിട്ടു തന്നെ തിരുത്തും.. ആരോഗ്യമുള്ള തലമുറയ്ക്ക് ആരോഗ്യമുള്ള ശീലം........


Amitha. R. Prasad
9 ന്യൂ എച്ച്.എസ്.എസ് നെല്ലിമൂട്
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ