സെന്റ് ജോൺസ് എച്ച്.എസ് കുറുമണ്ണ്./അക്ഷരവൃക്ഷം/കോവിഡ്-19

Schoolwiki സംരംഭത്തിൽ നിന്ന്

കോവിഡ്-19

ലോകത്തെ നഷിപ്പിക്കാൻ ജനിച്ച കോവിഡി-19 എന്ന വൈറസിനു മുന്നിൽ ലോകരാഷ്ട്രങ്ങൾ മുഴുവൻ പകച്ചു നിൽക്കുകയാണ്.ആധുനികലോകത്തിന് ഇതുവരെ വാക്സിൽ കണ്ടുപിടിക്കാൻ കഴിഞ്ഞിട്ടില്ല.നമ്മുടെ ഇന്ത്യ മഹാരാജ്യം ഈ വിപത്തിനെ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് അതിജീവിച്ചുകൊണ്ടിരിക്കുകയാണ്.സംസ്ഥാനങ്ങളിൽ കേരളവും. പ്രതിരോധമാർഗ്ഗങ്ങളിലൂടെ ദുരന്തത്തിന്റെ കണ്ണികളെ നമുക്ക് പൊട്ടിച്ചെറിയാം. ആഘോഷങ്ങളും, സ്നേഹസന്ദർശനവും, ഹസ്തദാനവും നമുക്ക് ഒഴിവാക്കാം.കരുതൽ ഇല്ലാതെ നടക്കുന്ന സഹോദരങ്ങൾ ഒന്നറിയണം.നിങ്ങൾ തകർക്കുന്നത് നിങ്ങൾ തകർക്കുന്നത് ഒന്നോ,രണ്ടോ ആളുകളെയല്ലാ ഒരു ജനതയെത്തന്നെയാണ്. ഈ ദുരുന്തത്തെ നേരിടാൻ ഒരുപാട് ത്യാഗങ്ങൾ സഹിക്കുന്നവർ ഉണ്ട്.നമ്മുടെ ഡോക്ടർമാർ,നേഴ്സുമാർ,ഹോസ്പറ്റിലെ നേഴ്സുമാർ,അവർ സംരക്ഷണത്തിനായി ധരിക്കുന്ന കോട്ട്,അതിനുള്ളിൽ ഈ ചൂടുകാലത്ത് അവർ സഹിക്കുന്ന ബുദ്ധിമുട്ടുകൾ നാം അറിയുന്നില്ല..അതുപോലെ നിയമപാലകരും നമ്മുടെ സുരക്ഷക്കു വേണ്ടി അധ്വാനിക്കുന്നു.നാം ഒാരോരുത്തരും സ്വയം സൂക്ഷിച്ചാൽ അവരുടെ കഷ്ടപ്പാടുകൾ കുറയും.ഈ മഹാമാരിയെ നാം അതിജീവിക്കും.

പാർവ്വതി സുനിൽ
5 A സെന്റ് ജോൺസ് ഹൈസ്ക്കൂൾ കുറുമണ്ണ്
രാമപുരം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം