പി.കെ.എച്ച്.എസ്സ്.മഞ്ഞപ്ര/അക്ഷരവൃക്ഷം/അവനാണ് ഭീകരൻ
അവനാണ് ഭീകരൻ
ഒരിക്കൽ ഒരു ഗ്രാമത്ത് ഒരു പകർച്ചവ്യാധി പിടിപെട്ടു. അപ്പോൾ ആരും തിരിച്ചറിഞ്ഞില്ല ഇത് അവൻറെ വരവാണെന്ന്. മനുഷ്യരാശിയെ മുൾമുനയിൽ നിർത്താൻ കഴിവുള്ള വില്ലൻ എന്ന് വിളിപ്പേരുള്ള കോവിട് 19. ആദ്യമൊക്കെ ആ ഗ്രാമവാസികളും നാട്ടുകാരും അത് വലിയ കാര്യമാക്കിയില്ല. എന്നാൽ അവൻ പതിയെ ഓരോ രാജ്യങ്ങളെയും വെട്ടിപ്പിടിച്ചു കൊണ്ടിരുന്നു. അങ്ങനെ നമ്മുടെ കൊച്ചു കേരളത്തിലും അത് പ്രതിധ്വനിച്ചു. അപ്പോഴേക്കും അവൻ ഒരു ലക്ഷത്തോളം ആളുകളെ കൊന്നൊടുക്കി കഴിഞ്ഞിരുന്നു. കേരളത്തിലെ മന്ത്രിമാരും ആരോഗ്യപ്രവർത്തകരും അവനുമായി പോരാടി. മൂന്നാം ലോക മഹായുദ്ധം പോലെ ലോകംമുഴുവൻ ലോക ഡൗൺ പ്രഖ്യാപിച്ചു. ലോകത്തിലെ വൻകിട രാജ്യങ്ങളെ വിറപ്പിച്ച അവന് കേരളത്തിൻറെ മനോധൈര്യത്തെ ചെറുത്തു നിൽക്കാൻ കഴിഞ്ഞില്ല. മെല്ലെ മെല്ലെ അവൻ പിന്മാറി. അവൻറെ പിന്മാറ്റത്തിനു കാരണം ജനങ്ങളുടെ സഹകരണവും പോലീസിൻറെ മിടുക്കും വൈദ്യ ശ്രേഷ്ഠന്മാരുടെ അറിവും മന്ത്രിമാരുടെ കാര്യപ്രാപ്തിയും മറ്റുമായിരുന്നു. അന്നു അവന് എതിരായ ആയുധം ആയുർവേദിക് ഗവൺമെൻറ് മെഡിക്കൽ കോളേജും ലോകാരോഗ്യ സംഘടനയും ചേർന്ന് കണ്ടു പിടിച്ചു. എന്നാൽ ആ മരുന്നിൻറെ സൈഡ് എഫക്ട് ആണ് അവർക്ക് വെല്ലുവിളി ആയത് അത്. ഇതിനിടയിൽ മരണം പത്തുലക്ഷത്തോളം ആയി. രോഗികൾ ഒരു കോടി കടന്നു. ഇനി കോവിടിനെ വെറുതെ വിട്ടാൽ മനുഷ്യരാശിയെ തന്നെ ഉന്മൂലനം ചെയ്യുമെന്ന് മനസ്സിലാക്കിയ അവർ മാസ്കും ബ്ലൗസും മറ്റു രക്ഷാ സാമഗ്രികളും ഇരട്ടിക്ക് ഇരട്ടിയായി കരുതിവെച്ചു. അപ്പോഴാണ് ലോകത്തെ ലോകജനതയെ നടക്കുന്ന ആ പ്രഖ്യാപനമുണ്ടായത്. മെഡിക്കൽ രംഗത്തിലെ അറിവിൻറെ തമ്പുരാൻ ലോകാരോഗ്യ സംഘടനയുടെ തലവൻ സർവ്വോപരി മലയാളി കൂടിയായ നമ്മുടെ പ്രിയപ്പെട്ട ശാസ്ത്രജ്ഞൻ കോവിട് കാരണം മരണപ്പെട്ടു. അദ്ദേഹത്തിൻറെ ഡയറിയിൽ രോഗ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അയാളുടെ ഏറ്റവും വലിയ സംഭാവനയായ കോവിട് നെതിരായ മരുന്ന് അദ്ദേഹം കണ്ടെത്തിയിരുന്നു. മരണപ്പെട്ടു എങ്കിലും ഇന്നും അദ്ദേഹത്തെ മനുഷ്യരാശി ആദരവോടെ നോക്കി കാണുന്നു. ഈ രോഗം പടരാൻ അനുവദിച്ച ഗ്രാമത്തെ ലോകം മുഴുവൻ ഒറ്റപ്പെടുത്തി. എന്നാൽ ഇത് തടയാൻ കർശന നടപടികൾ എടുത്ത കേരളത്തെ ലോകം അഭിനന്ദിച്ചു. Sadasivan. c 9f
സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആലത്തൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആലത്തൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പാലക്കാട് ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം