ജി.ജി.വി.എച്ച്.എസ്സ്.എസ്സ്. നെന്മാറ/അക്ഷരവൃക്ഷം/ദൈവം?????
ദൈവം?????
ദൈവം ഉണ്ടെങ്കിൽ എന്തിനീ ദുരന്തം വേദനകൾ സഹനങ്ങൾ പ്രപഞ്ച ശില്പിയായ ദൈവത്തിന്റെ കണ്ണുകളിൽ നോക്കി മനുഷ്യൻ ഈ ചോദ്യം ചോദിക്കുന്ന നാളുകൾ ആണിത്. വേദന വളരുന്ന ഈ നാളുകൾളിൽ ദൈവത്തിനു നമുക്ക് മുന്നിൽ നിരത്താൻ ഒരു പിടി ചോദ്യങ്ങൾ തന്നെയാവണം. എന്റെ നെഞ്ചിലെ സ്നേഹത്തിൽ പൊതിഞ്ഞു ഉണ്ടാക്കിയ നിനക്ക് പാർക്കാൻ ഒരു സുന്ദരമയോരു ഭൂമി ഞാൻ സമ്മാനിച്ചു എന്നാൽ നീ അതിനെ നിന്റെ സ്വാർത്ഥതകൾകുവേണ്ടി ഏറ്റവും വൃത്തിഹീനമാകിമാറ്റി.നിനക്കു വേണ്ടി തെളിനീരുറവകൾ ഞാൻ കാത്തു സുക്ഷിച്ചു നീ അതിനെ നിനക്കു വേണ്ടാത്തത് നിക്ഷേപിക്കാനുള്ള സ്ഥലങ്ങളാക്കിമാറ്റി. നിനക്കു തണലെക്കുവാനും തുണയെക്കുവാനും ഞാൻ ഒരു ഹരിത ലോകം നട്ടുവളർത്തി എന്നാൽ നിങ്ങളുടെ ലാപകണ്ണുകൾ ആ ഹരിത ഭംഗി തുടച്ചുമാറ്റി. മറ്റൊരു ജീവചാലങ്ങൾകും ഞാൻ നൽകാത്ത ബുദ്ധി എന്ന വലിയ ദാനം നിങ്ങൾക്ക് നൽകി. നിങ്ങൾ അതുകൊണ്ട് ആയുധങ്ങൾ ഉണ്ടാക്കി. യുദ്ധങ്ങൾ സൃഷ്ട്ടിച്ചു.നിരപരാധികളായ ഒരു പിടി മനുഷ്യ മക്കളുടെ ജീവൻ കൊയ്തുകൂട്ടി. നിങ്ങൾ വിയർപ്പോഴുകാത്ത അർഹിക്കാത്തതു ദാനമായി കിട്ടിയ സകലത്തിനെയും മലിനമാക്കി.മഴയ്ക്ക് പഴയ താളാമില്ല. ഋതുകൾക്ക് നാളുകൾ നിശ്ചയമില്ല.ഭൂമിയുടെ ഉറവകൾക്ക് നീര് ഒഴുവാക്കുവാൻ അവുനില്ല. വയൽ എന്തെന്നു പുതു തലമുറയിലെ കുട്ടികൾക്ക് അറിയില്ല.മാനം വിരിച്ചു പിടിച്ച കുട പിളർന്ന് തീനാളങ്ങൾ ഭൂമിയെ പൊള്ളിക്കുന്നു. ഉള്ളവർ എന്നും വയറുനിറച്ചുണ്ട് അന്നമില്ലാതെ നരകിച്ചു മരിക്കുന്ന അനേകായിരങ്ങളെ കണ്ടില്ലെന്നു നടിക്കുന്നു.ദൈവം ദാനാമായി നൽകിയ സകലത്തിനെയും ഈ കാലത്തോളം ചൂഷണം ചെയ്ത നമ്മെ ഇന്ന് ഒരു കുഞ്ഞു വൈറസ് തോട്ടപ്പോൾ നമുക്ക് വല്ലാതെ പൊള്ളി.നമ്മൾ ഈ പ്രപഞ്ചത്തോട് കാട്ടികൂട്ടിയവയോട് തുലനം ചെയുമ്പോൾ ഇതൊന്നും ഒന്നല്ല ചങ്ങാതി മനസിലാക്കണം.ദൈവം സൃഷ്ട്ടിച്ച സകല സൃഷ്ട്ടികളോടും ഐക്യത്തിൽ പുലരാൻ വിധിക്കപെട്ടവരാണ് അല്ലാതെ അവയെ ബുദ്ധി മുട്ടിക്കാൻ വിധിക്കപെട്ടവരല്ല.നാം ദൈവത്തോട് ചോദ്യം ചോദരിക്കുന്നതിനു മുൻപ് സുന്ദരമായ ഈ പ്രപഞ്ചം നന്മയുള്ള കണ്ണുകളോട് നോകണം ചങ്ങാതി. പിന്നെ ഈ പ്രപഞ്ചം മുഴുവൻ ദൈവത്തിന്റെ കാലൊച്ച കേൾകാം.
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൊല്ലങ്കോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൊല്ലങ്കോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പാലക്കാട് ജില്ലയിൽ 27/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം