ജി.യു.പി.എസ് കൂടശ്ശേരി/അക്ഷരവൃക്ഷം/സ്നേഹവീട്
സ്നേഹവീട്
ഒരു വീട്ടിൽ അച്ഛനും അമ്മയും രണ്ടു മക്കളും ഉണ്ടായിരുന്നു. മകൾ ശ്രീക്കുട്ടിയും മകൻ മിട്ടൂസും. ശ്രീക്കുട്ടി ഏതൊരു കാര്യവും ആലോചിച്ചും വളരെ വൃത്തിയോടുകൂടിയും ചെയ്യുന്ന പ്രകൃതക്കാരിയായിരുന്നു. അതുപോലെ തന്നെ വളരെ വൃകൃതിയും ഉണ്ടായിരുന്നു. ശ്രീക്കുട്ടിക്ക് അനിയൻ മിട്ടൂസിനെ ഭയങ്കര ഇഷ്ടമായിരുന്നു.രണ്ടുപേരും വീട്ടിൽ കുസൃതികൂടി കളിക്കുമായിരുന്നു. അന്നൊരു ദിവസം ശ്രീക്കുട്ടിയുടെ പിറന്നാളായതുകൊണ്ട് അച്ഛൻ അവൾക്ക് ഒരു പാവയെ സമ്മാനമായി കൊടുത്തു.രണ്ടുപേരും വീടിനു പുറത്തുപോയി പാവയുമായി കളിക്കുന്നതിനിടെ ആ പാവ ചെളിയിൽ വീണു.മിട്ടൂസ് ഓടിച്ചെന്നു പാവയെ എടുക്കുമ്പോൾ ശ്രീക്കുട്ടി മിട്ടൂസിനോട് പറഞ്ഞു, ചെളിയിൽ വീണ പാവയെ എടുക്കരുത്. നല്ലവണ്ണം വൃത്തിയാക്കിയതിനു ശേഷമേ എടുത്തു കളിക്കാവു എന്ന്. അതുപോലെതന്നെ ഭക്ഷണം കഴിക്കുന്നതിനു മുൻപും കഴിച്ചതിനു ശേഷവും കൈകൾ രണ്ടും സോപ്പുപയോഗിച്ചു നല്ലവണ്ണം കഴുകണമെന്നും ശ്രീക്കുട്ടി മിട്ടൂസിന് പറഞ്ഞു കൊടുത്തു. അവർ രണ്ടു പേരും പാവയെ എടുത്തു വൃത്തിയാക്കിയതിനു ശേഷം കളി തുടർന്നു.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുറ്റിപ്പുറം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുറ്റിപ്പുറം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ