ഗവൺമെന്റ് യു പി എസ്സ് ചെമ്മനത്തുകര/അക്ഷരവൃക്ഷം/ കൊറോണവൈറസും കരുതലും
കൊറോണവൈറസും കരുതലും
ഇന്നീ ലോകം മുഴുവൻ ഭീതിയിലാഴ്ത്തിക്കൊണ്ടിരിക്കുന്ന ഒന്നാണ് കൊറോണ എന്ന മഹാമാരി. ലോകത്തെയീ ഭീകരൻ അതിവേഗം വിഴുങ്ങിക്കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ അതീവ ജാഗ്രത പുലർത്തേണ്ടത് അത്യാവശ്യമാണ്. കൊറോണയെ തുരത്താൻ കേന്ദ്രസർക്കാരിൻറെയും കേരളസർക്കാരിൻറെയും നമുക്ക് വേണ്ടി കഠിന പരിശ്രമം നടത്തുന്ന ആരോഗ്യ പ്രവർത്തകരുടെയും നിർദ്ദേശങ്ങൾ പാലിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ് . സോപ്പ് ഉപയോഗിച്ചോ സാനിറ്റൈസറുപയോഗിച്ചോ കൈകൾ കഴുകി വൃത്തിയാക്കുക, പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക, പുറത്തുപോയി തിരിച്ചുവരുമ്പോൾ വീട്ടിലുള്ള മറ്റ് അംഗങ്ങളോട് സമ്പർക്കം പുലർത്താതെ ശരീരം വൃത്തിയാക്കി വസ്ത്രങ്ങൾ മാറ്റിയിട്ടുവേണം ഇടപഴകാൻ. അതീവ ജാഗ്രതയോടെ ഇരിക്കേണ്ട കാലഘട്ടം തന്നെയാണ് കൊറോണക്കാലം. ഈ വൈറസ് ജന്യ രോഗത്തെ പ്രതിരോധിക്കാൻ ശാസ്ത്രരംഗത്ത് പരീക്ഷണങ്ങൾ തുടങ്ങിയിട്ടുണ്ടെങ്കിലും അതിപ്പോളും ശൈശവാവസ്ഥയിൽ തന്നെയാണ് എന്നുള്ളത് വാസ്തവം തന്നെയാണ്. കൊറോണ വൈറസ് ഒരു ശൃംഖല പോലെ പടരുന്ന ഒന്നായത് കൊണ്ട് അതിൻറെ ചങ്ങലയുടെ ഒരു കണ്ണി അടർത്തിയാൽ അതിൻ്റെ തുടർപ്രവർത്തനങ്ങൾ കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പാക്കിയാൽ നമുക്കിവൻറെ മുനയൊടിക്കാം. അതുകൊണ്ട് തന്നെ ലോകത്തെ സകല ആളുകളും ഒറ്റക്കെട്ടായ് ഒത്തൊരുമയോടെ പ്രവർത്തിക്കുന്നതുവഴിയും ' Break the chain' എന്ന ആശയം ഉൾക്കൊണ്ടു കൊണ്ട് ആത്മാർത്ഥതയോടെ പ്രവർത്തിക്കുന്നതുവഴിയും ഈ ഭീകരനെ കെട്ടുകെട്ടിക്കയും ചെയ്യാം. പൂർവാധികം കരുത്തോടെയും വർധിത വീര്യത്തോടെയും നമ്മുടെ നാടും ലോകം മുഴുവനും പണ്ടത്തെപ്പോലെ തിരിച്ചുവരുമെന്ന പ്രത്യാശയോടെ അത് സാർഥകമാക്കാൻ വേണ്ട നിതാന്തജാഗ്രതയോടെ മാനവരാശിയുടെ കാവലാളാവാം.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വൈക്കം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വൈക്കം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 02/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം