ജി.എച്ച്.എസ്.എസ്. കടുങ്ങപുരം/banglavil
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ബംഗ്ലാവിൽ കുടുംബം
മുതൽ പുരേടത്ത് പടിഞ്ഞാറെക്കരയിൽ സഹോദരിമാരുടെ മക്കളാണ് സുബ്രഹ്മണ്യ മേനോൻ എന്ന കുട്ടൻ മേനോൻമാർ. ഒരേ ദിവസം ജനിച്ച ഇവരിൽ ഒരാൾ വെളുത്തും ഒരാൾ അൽപ്പം കറുത്തും ആയിരുന്നു. അതിനാൽ വെളുത്ത കുട്ടൻ മേനോൻ എന്നും കറുത്ത കുട്ടൻ മേനോൻ എന്നും അറിയപ്പെട്ടു. പിന്നെ വെളുത്ത കുട്ടൻ മേനോൻ സ്കൂൾ മാഷായപ്പോൾ മാഷ് കുട്ടൻ മേനോൻ എന്നും കറുത്ത കുട്ടൻ മേനോൻ ബംഗ്ലാവ് പണിത് താമസം മാറ്റിയപ്പോൾ ബംഗ്ലാവിൽ കുട്ടൻ മേനോൻ എന്നും അറിയപ്പെട്ടു. രണ്ട് പേരും ഉറ്റ ചങ്ങാതിമാരായിരുന്നു. രണ്ട് പേരുടെയും സന്നദ്ധതയും നിസ്വാർത്ഥ സേവനവും കടുങ്ങപുരം സ്കൂളിന്റെ വളർച്ചയെ സഹായിച്ചു. വിദ്യഭ്യാസ പരമായും സാംസ്കാരിക പരമായും നാടിനെ പുരോഗതിയിലേക്ക് നയിച്ച കടുങ്ങപുരം സ്കൂൾ തുടങ്ങിയ കാലത്ത് നിർദ്ധനരായ കുട്ടികൾക്ക് രണ്ട് മേനോൻമാരുടെ വീട്ടിൽ നിന്നും ഉച്ചഭക്ഷണം നൽകിയിരുന്നു. നാട്ടുകാരുടെ അകമഴിഞ്ഞ സഹായത്താൽ മാഷ് കുട്ടൻ മേനോൻ സ്കൂളിന് വേണ്ട കസേര ,മേശ ,ബെഞ്ച് എന്നിവ സ്വരൂപിച്ചിരുന്നു. അവർ റിട്ടയർ ചെയ്യുന്ന ദിവസം വരെ രാവിലെ 8 മുതൽ വൈകീട്ട് 6 വരെ സ്കൂളിൽ ചെലവഴിച്ചിരുന്നു.