ജി.എച്ച്. എസ്. എസ്. കൊട്ടോടി /എൻ.എസ്.എസ്

Schoolwiki സംരംഭത്തിൽ നിന്ന്
നാഷണൽ സർവീസ് സ്കീം

ഭാരത സർക്കാരിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് നാഷണൽ സർവ്വീസ് സ്കീം. 1969-ൽ ആണ് ഇത് ആരംഭിച്ചത്. വിദ്യാർത്ഥികളുടേയും യുവജനങ്ങളുടേയും ഇടയിൽ സമൂഹത്തിനോടുള്ള സേവനസന്നദ്ധതാമനോഭാവം വളർത്താൻ ഉദ്ദേശിച്ചാണ് ഈ സംഘടന സ്ഥാപിതമായത്. "നോട്ട് മീ ബട്ട് യൂ" എന്നതാണ് എൻ.എസ്.എസിന്റെ ആപ്തവാക്യം. എല്ലാ വർഷവും സെപ്റ്റംബർ 24 ആണ് എൻ.എസ്.എസ്. ദിനമായി ആചരിക്കുന്നത്. സാമൂഹ്യബോധവും സേവനബോധവും രാജ്യസ്നേഹവും വിദ്യാർത്ഥികളിലേക്ക് സന്നിവേശിപ്പിക്കുന്ന നാഷണൽ സർവീസ് സ്കീം സ്കൂളിന്റെ പാഠ്യേതര പ്രവർത്തനത്തിനു മുതൽക്കൂട്ടാകുന്നു. കഴിഞ്ഞവർഷങ്ങളിൽ നടത്തിയ ക്യാമ്പുകളും പ്രവർത്തനങ്ങളും ഏറെ ജനശ്രദ്ധനേടി.


നാഷണൽ സർവീസ് സ്കീം യൂണിറ്റ് നമ്പർ : NSS / SFU / KGD / HSE / 20
നാഷണൽ സർവീസ് സ്കീം കോർഡിനേറ്റർ  : വി.ജഹാംഗീർ ( ഹയർ സെക്കന്ററി വിഭാഗം പൊളിറ്റിക്കൽ സയൻസ് അദ്ധ്യാപകൻ )
നാഷണൽ സർവീസ് സ്കീം യൂണിറ്റ് അംഗങ്ങളുടെ എണ്ണം  : 50

സ്കൂൾ എൻ.എസ്.എസ്.യൂണിറ്റ് ഉദ്ഘാടനം ബഹു.കാഞ്ഞങ്ങാട് സബ് കലക്ടർ മൃൺമയി ജോഷി നിർവ്വഹിക്കുന്നു
സ്കൂൾ എൻ.എസ്.എസ്.യൂണിറ്റ് ഉദ്ഘാടനം ബഹു.കാഞ്ഞങ്ങാട് സബ് കലക്ടർ മൃൺമയി ജോഷി നിർവ്വഹിക്കുന്നു


പ്രധാനപ്രവർത്തനങ്ങൾ

സപ്തദിനക്യാമ്പ് 2016

2016 വർഷത്തെ എൻ.എസ്.എസ്. സപ്തദിന ക്യാമ്പ് കുടുംബൂർ ഗവ.ട്രൈബൽ വെൽഫയർ എൽ.പി സ്കൂളിൽ വച്ച് നടന്നു.ക്യാമ്പിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് വിപുലമായ സംഘാടക സമിതി യോഗം സ്കൂളിൽ വച്ച് നടന്നു.നാട്ടുകാരുടെയും സ്കൂൾ പി.ടി.എയുടെയും അകമഴിഞ്ഞ സഹായം ക്യാമ്പ് നടത്തിപ്പിന് ലഭിച്ചു.കള്ളാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.കെ.നാരായണൻ ഉദ്ഘാടനം ചെയ്തു.സ്കൂളും പരിസര പ്രദേശങ്ങളും ശുചീകരിക്കുന്ന പ്രവർത്തനങ്ങളിൽ ക്യാമ്പംഗങ്ങൾ ഏർപ്പെട്ടു.കാഞ്ഞങ്ങാട് ആർ.ഡി.ഒ പി.കെ.ജയശ്രീ ക്യാമ്പിൽ മുഖ്യാതിഥിയായെത്തി.


കൊട്ടോടി ഗവ.ഹയർസെക്കന്ററി സ്കൂളിലെ 2016 വർഷത്തെ എൻ.എസ്.എസ്. സപ്തദിന ക്യാമ്പ് കള്ളാർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.കെ. നാരായണൻ ഉദ്ഘാടനം ചെയ്യുന്നു

പച്ചക്കറിക്കൃഷി

സ്വകാര്യ വ്യക്തിയുടെ തരിശ് സ്ഥലം പാട്ടത്തിനെടുത്താണ് പച്ചക്കറിക്കൃഷി നടത്തിയത്.വിദ്യാർത്ഥികൾക്ക് പഠനപ്രവർത്തനങ്ങൾക്കപ്പുറം കൃഷിയറിവ് നൽകുന്ന ഒന്നായി പച്ചക്കറിക്കൃഷി.അദ്ധ്യാപകരും പി.ടി.എ ഭാരവാഹികളും ക്രിയാത്മകമായി പ്രവർത്തത്തോട് സഹകരിച്ചു.എൻ.എസ്.എസ്.കോർഡിനേറ്റർ വി.ജഹാംഗീർ,സുകുമാരൻ പെരിയച്ചൂർ എന്നിവർ നേതൃത്വം നൽകി.


റാഗിംഗ് ബോധവൽക്കരണ ക്ലാസ്സ്

വിദ്യാർത്ഥികൾക്കിടയിൽ റാഗിംഗ് വിരുദ്ധ അവബോധം സൃഷ്ടിക്കുന്നതിന് എൻ.എസ്.എസ്.ന്റെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ്സ് നടത്തി.

റാഗിംഗ് ബോധവൽക്കരണ ക്ലാസ്സ്
റാഗിംഗ് ബോധവൽക്കരണ ക്ലാസ്സ്


രക്ത ദാന സേന രൂപീകരണവും സൗജന്യ രക്തഗ്രൂപ്പ് നിർണയക്യാമ്പും

രക്ത ദാന സേന രൂപീകരണവും സൗജന്യ രക്തഗ്രൂപ്പ് നിർണയക്യാമ്പും
രക്ത ദാന സേന രൂപീകരണവും സൗജന്യ രക്തഗ്രൂപ്പ് നിർണയക്യാമ്പും


സപ്തദിനക്യാമ്പ് 2017


കൊട്ടോടി ഗവ.ഹയർസെക്കന്ററി സ്കൂളിലെ 2016 വർഷത്തെ എൻ.എസ്.എസ്. സപ്തദിന ക്യാമ്പ് സമാപന സമ്മേളനം കള്ളാർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ത്രേസ്യാമ്മ ജോസഫ് ഉദ്ഘാടനം ചെയ്യുന്നു.


എൻ.എസ്.എസ്. 2017 -18 ബാച്ച്
എൻ.എസ്.എസ്. 2017 -18 ബാച്ച്


എൻ.എസ്.എസ്. 2017 -18 ബാച്ച്

എൻ.എസ്.എസ്. 2018 -19 ബാച്ച്
എൻ.എസ്.എസ്. 2018 -19 ബാച്ച്


എൻ.എസ്.എസ്. 2018 -19 ബാച്ച്