ഗവ. എൽ പി എസ് കരിയം/അക്ഷരവൃക്ഷം/ മാലാഖമാർ
മാലാഖമാർ
കണ്ണിൽ വെയിൽ തട്ടിയപ്പോൾ തുളച്ചു കയറുന്നതു പോലെ തോന്നി.കാലിനു നല്ല വേദന ആഴത്തിലുള്ള മുറിവ് വീർത്തിരിക്കുന്നു രാത്രി നന്നായി പേടിച്ചു പനി വന്നാലോ ? അത്രയ്ക്കു നല്ല വീഴ്ചയായിരുന്നു.കൊറോണ സീസൺ ആണല്ലോ.പക്ഷെ മറ്റ് കുഴപ്പമൊന്നുമുണ്ടായില്ല.അമ്മയെ ഒന്നു കണ്ടെങ്കിൽ മതിയായിരുന്നു എൻെറ വേദനയെല്ലാം പമ്പ കടന്നേനെ എഴുന്നേറ്റ് അടുക്കളയിൽ ചെന്ന് നോക്കാം .അമ്മ വന്നിട്ട് ചിലപ്പോൾ എനിക്കിഷ്ടമുള്ള പലഹാരമെന്തെങ്കിലും ഉണ്ടാക്കുകയായിരിക്കും. < അമ്മയെ കണ്ടിട്ട് എത്ര ദിവസമായി അമ്മയ്ക്ക് മോനോട് ഒട്ടും സ്നേഹമില്ല അല്ലെങ്കിൽ ഞാൻ വീണെന്നെറിഞ്ഞിട്ടും എന്നെ കാണാൻ വരാതിരിക്കുമോ?എനിക്കു സങ്കടം സഹിക്കാൻ കഴിഞ്ഞില്ല.അങ്ങനെ പറയരുത് മോനേ അമ്മ എത്ര തവണ മോനോട് ഫോണിൽ സംസാരിച്ചു.അച്ഛമ്മ ആശ്വസിപ്പിക്കാൻ നോക്കി.അച്ഛമ്മ അടുത്ത് വന്ന് തലോടി കവിളിൽ ഒരുമ്മ തന്നപ്പോൾ അമ്മ അടുത്തുള്ളതുപോലെ തോന്നി.. മോനെ അമ്മ ഒരു നഴ്സല്ലേ .അറിയില്ലേ കൊറോണ എന്ന മഹാമാരി ലോകത്തിലെ ജനങ്ങളെയെല്ലാം കൊന്നൊടുക്കികൊണ്ടിരിക്കുമ്പോൾ അമ്മയെപ്പോലുള്ള അനേകം ആളുകൾ ലോകത്തിൻെര നൻമയ്ക്കായി സ്വന്തം ജീവൻപോലും വകവയ്ക്കാതെ കഷ്ടപ്പെടുകയാണ് അവരെല്ലാം മാലാഖമാരുടെ സ്ഥാനത്താ എല്ലാവരും കാണുന്നത്. <
സാങ്കേതിക പരിശോധന - PRIYA തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ