പൊണ്ണൻ മാമല വടക്കേ നിൽപ്പൂ,
പൊണ്ണൻ മാമല വടക്കേ നിൽപ്പൂ,
പൊണ്ണൻമല വടക്കേ നിൽപ്പൂ.
കണ്ണിനു കണിയായി ഏഴഴകുമായി,
ഒരുനാൾ പല നാൾ കാണണം എന്നാൽ,
കേട്ടു ഒരുനാൾ പടപട ശബ്ദം.
ഇടിയുന്നു കുന്നിടിയുന്നു നിരന്തരമായി ഇടിയുന്നു,
അവർ ഇടിച്ചുനിരത്തുന്നു.
മണിമാളികകൾ മണിമാളികകൾ,
കുന്നിനു പകരം മണിമാളികകൾ,
നാടിൻ താളം ജീവിതതാളം,
തെറ്റിക്കുന്നു മണിമാളികകൾ,
വറ്റുന്ന നാടിൻ ഹൃദയം വറ്റുന്നേ,
നാട്ടിൽ തോടും കിണറും വറ്റുന്നേ.