സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/അക്ഷരവൃക്ഷം/"അനുസരണക്കേട്"
"അനുസരണക്കേട്"
ഒരിടത്തു മണികണ്ഠൻ എന്ന ഒരു കുട്ടി ഉണ്ടായിരുന്നു. ആ കുട്ടി വളരെ അഹങ്കാരിയും അനുസരണശീലം ഒട്ടുമില്ലാത്ത ഒരു കുട്ടിയായിരുന്നു. ഒരുദിവസം അവന്റെ വീടിന്റെ അടുത്തുള്ള ഗ്രൗണ്ടിൽ അവൻ കളിക്കാൻ ചെന്നപ്പോൾ അവിടെ ആരെയും കണ്ടില്ല. അതുകൊണ്ട് രവിയെന്ന കൂട്ടുകാരന്റെ വീട്ടിൽ പോയി, കളിക്കാൻ വരാത്തത് എന്താണെന്ന് അന്വേഷിച്ചു. അപ്പോൾ അവന്റെ അമ്മ പറഞ്ഞു:"മോനേ ഇപ്പോൾ നമ്മുടെ നാട് മുഴുവൻ ഒരു വൈറസ് മൂലം വളരെയധികം പ്രതിസന്ധിയിലാണ്. മോൻ ഇങ്ങനെ അലഞ്ഞു തിരിഞ്ഞു നടക്കാതെ വീട്ടിൽപോയി ഇരിക്ക്." അവൻ അത് സമ്മതിച്ച പോലെ തലകുലുക്കി അവിടെനിന്ന് പോയി. പക്ഷേ അവൻ അതൊന്നും അനുസരിച്ചില്ല. ഗ്രൗണ്ടിൽ അവൻ ഒറ്റയ്ക്ക് കളിക്കാവുന്ന എല്ലാ കളികളും കളിച്ചു. എല്ലാ സ്ഥലത്തും സൈക്കിൾ ഓടിച്ചു നടക്കുകയും ചെയ്തു. ബാക്കിയുള്ള സമയം എല്ലാം അവൻ അലഞ്ഞു തിരിഞ്ഞു നടന്നു. കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ അവന് പനിയും ചുമയും അനുഭവപ്പെടാൻ തുടങ്ങി. പനി മൂർച്ഛിച്ചതോടെ അവന്റെ മാതാപിതാക്കൾ അവനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.അവിടെ അവനെ വളരെയധികം പരിശോധനകൾക്ക് വിധേയനാക്കുകയും അവസാനം അവനിൽ കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു.അതോടുകൂടി അവനെ അച്ഛനിൽ നിന്നും അമ്മയിൽ നിന്നും കൂട്ടുകാരിൽ നിന്നും അകറ്റി ഒരു ഒറ്റപ്പെട്ട മുറിയിലേക്ക് മാറ്റി. അവിടെ അവന് ഫോൺ ഇല്ല .ടിവി ഇല്ല .കൂട്ടുകാരില്ല. ഏകാന്തതയുടെ ഇരുട്ടിൽ അവൻ ഒറ്റയ്ക്ക് കിടന്നു. അപ്പോൾ ആ പഴഞ്ചൊല്ല് അവന്റെ ഓർമ്മയിൽ വന്നു."മൂത്തവർ ചൊല്ലും മുതു നെല്ലിക്ക ആദ്യം കയ്‌ക്കും ,പിന്നെ മധുരിക്കും".അവൻ ഓർത്തു ഒന്ന് ശ്രദ്ധിച്ചിരുന്നെങ്കിൽ കുറച്ചുദിവസം വീട്ടിൽ അടങ്ങി ഇരുന്നെങ്കിൽ ഈ ഏകാന്തത അനുഭവിക്കേണ്ടതായി വരില്ലായിരുന്നു. എന്തൊരു ശൂന്യതയാണ്, ഇവിടെ ഒറ്റക്ക് കിടന്നിട്ട് പേടിയാകുന്നു. താൻ മരിച്ചു പോകുമോ എന്ന് അവൻ ഭയപ്പെട്ടു. അവൻ അവന്റെ അച്ഛനോടും അമ്മയോടും കൂട്ടുകാരുമൊത്തുള്ള ജീവിതത്തെ കുറിച്ച് ഓർത്തു. അത് അവന് പ്രത്യാശ നൽകി. "ഇനി ഇനിയൊരു ജന്മമുണ്ടെങ്കിൽ ഈ വൈറസിനെ എനിക്ക് തോൽപ്പിക്കാൻ കഴിഞ്ഞെങ്കിൽ , ഞാനൊരു പുതിയ വ്യക്തിയായി മാറും. മാതാപിതാക്കൾ പറയുന്നത് ഞാൻ പൂർണ്ണമായും അനുസരിക്കും. അതിൽ എനിക്ക് സംശയം ഇല്ല", അവൻ നിശ്ചയിച്ചു.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ |