നമുക്കൊന്നായണിചേർന്നിടാം
മഹാവ്യാധിയെ തുരത്തിടാം
ശുചിത്വമുള്ളവരായിടാം
പ്രകൃതിയാം അമ്മയെ നമിച്ചിടാം
കൈകൾ നന്നായി കഴുകിടാം
കൂടെ മാസ്‌ക്കും ധരിച്ചിടാം
സാമൂഹ്യ അകലം പാലിച്ചിടാം
ലോക നന്മക്കായ് പ്രാർത്ഥിച്ചിടാം
നമിച്ചിടാം ആ മാലാഖമാരെ
രാപ്പകലറിയാതെ വേദനയൊപ്പുന്നവരെ
ദൈവദൂതരായ് അണയുന്നവരേ
നിങ്ങൾക്കൊരായിരം പ്രണാമം