ജമാഅത്ത് എ യു പി സ്‌ക്കൂൾ ചെമ്മനാട്/അക്ഷരവൃക്ഷം/ Nature

Schoolwiki സംരംഭത്തിൽ നിന്ന്
Nature




മണ്ണിനെ മറന്ന മനുഷ്യനാൽ
കാലം കൈവരിച്ച നേട്ടങ്ങൾ
പ്രകൃതിയുടെ കോട്ടങ്ങളായ്
ഉരുത്തിരിയവേ പ്രകൃതിപണിതൊരു പച്ചപരവതാനിക്കുമേൽ
നട്ടൊരു കൂട്ടം കെട്ടിടങ്ങൾ

നിരുറവ കാത്ത വന്മരങ്ങൾ
വെട്ടിയിട്ട നാൾ മാഞ്ഞു പോയ്
ജലകണികകൾ

കെട്ടിനിന്ന തടാകവും
കുത്തിയൊലിച്ച വെയിലിനു
കൂട്ടായ് മഴയും മാഞ്ഞുപോയി

ആർത്തിപൂണ്ട മനുഷ്യനിന്നു ആധിപിടിച്ചോടവേ മറന്നില്ലാ
വരിന്നു കെട്ടിടങ്ങൾ കെട്ടിപൊക്കാൻ

വെയിൽ എയ്തൊരമ്പിനെ തിരിടാൻ
ഒളിഞ്ഞിരിക്കാൻ ഇടമില്ലാതെ ജലവും കീഴടങ്ങി.

ABDULLA THAJUDEEN
5 A ജമാഅത്ത് എ യു പി സ്‌ക്കൂൾ ചെമ്മനാട്
കാസർഗോഡ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത