എസ്.എച്ച്.എം.ജി.വി.എച്ച്.എസ്.എസ്. എടവണ്ണ/അക്ഷരവൃക്ഷം/ പ്രകൃതി എന്ന മഹാത്ഭതം

പ്രകൃതിയെന്ന മഹാത്ഭുതo

പ്രകൃതി അമ്മയാണ്. ആ അമ്മ മനുഷ്യന് വേണ്ട എല്ലാ വസ്തുക്കളും കനിഞ്ഞു നൽകി. പ്രകൃതി എന്ന അമ്മയെ നാം ഒരിക്കലും ഉപദ്രവിച്ചു കൂടാ. ജൂൺ 5 എന്താണ് ആ ദിവസത്തിൻറെ പ്രത്യേകത ? അതെ ലോക പരിസ്ഥിതി ദിനം നമ്മുടെ അമ്മയെ ഓർക്കാൻ ആയി ഒരു ദിനം. പ്രകൃതിയെ ഓർക്കാനായി അല്ലെങ്കിൽ പ്രകൃതിക്ക് ഒരു ദിനമായി എന്തിനാണ് 1972 യുഎൻ ജനറൽ അസംബ്ലിയിൽ വച്ച് ജൂൺ 5 ലോക പരിസ്ഥിതി ദിനമായി അംഗീകരിച്ചത് ? എന്തിനാണ് ഇങ്ങനെയൊരു ദിനം ? അല്ലെങ്കിൽ എന്താണ് അതിൻറെ മഹത്വം ? എന്നെല്ലാം നമ്മളിൽ ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ ? 1972-ലെ സ്റ്റോക്ക് ഹോം കോൺഫറൻസിൽ വെച്ച് യു. എൻ ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയിൽ ആണ് ജൂൺ 5 ലോക പരിസ്ഥിതി ദിനമായി അംഗീകരിച്ചത് .1974 ജൂൺ അഞ്ചിനാ ണ് ആദ്യമായി പരിസ്ഥിതി ദിനം ആചരിച്ചത്. എന്തിനാണ് ജൂൺ 5 പരിസ്ഥിതി ദിനമായി ആചരിക്കുന്നത് ? പ്രകൃതിയിൽ നടക്കുന്ന പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ച് അവബോധം മനുഷ്യൻ മനസ്സിലാക്കാനും പ്രകൃതിയെ സംരക്ഷിക്കുവാനും ആണ് ജൂണ് 5 പരിസ്ഥിതി ദിനമായി ആചരിക്കുന്ന ത്.പ്രകൃതി ഇന്ന് പലതരത്തിലുള്ള മഹാ വിപത്തുകൾ നേരിടുന്നുണ്ട് . അതിൽ പ്രധാനപ്പെട്ട ഒന്നാണ് വായു മലിനീകരണം. അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്സൈഡ് , മീഥേൻ പോലുള്ള വാതകങ്ങൾ ആഗോള താപനത്തിനും

ഓസോൺ പാളിയുടെ തകർച്ചയ്ക്കും മറ്റും കാരണമാവുന്നു. ഇത് പ്രകൃതിക്ക് വളരെ ദോഷം ചെയ്യുന്നു.

മരങ്ങൾ വെട്ടാതിരിക്കുക, വനവിസ്തൃതി കൂട്ടുക, മരങ്ങളും കാടും ജലാശയങ്ങളും സംരക്ഷിക്കുക, മുതലായ കാര്യങ്ങൾ നമ്മെ ഓർമ്മിപ്പിക്കുക,എന്നതാണ് ഓരോ പരിസ്ഥിതി ദിനത്തിൻറെ യും ലക്ഷ്യം. 2018 ലെ പരിസ്ഥിതി ദിന മുദ്രാവാക്യം ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു.പ്ലാസ്റ്റിക്കിനെതിരെ പൊരുതുക എന്നതാണ് മുദ്രാവാക്യം. ആവശ്യം കഴിഞ്ഞ് മണ്ണിൽ ഉപേക്ഷിച്ച് മണ്ണിൽ കുമിഞ്ഞുകൂടുന്ന പ്ലാസ്റ്റിക് അളവിനെ കണക്കില്ല. ഇങ്ങനെ കുഞ്ഞു കൂടുന്ന പ്ലാസ്റ്റിക്കിനെ പറ്റി ഒരു ഓർമ്മപ്പെടുത്തലാണ് 2018ലെ പരിസ്ഥിതി ദിന സന്ദേശം. പ്ലാസ്റ്റിക് മണ്ണിനെ വളരെ ദോഷകരമായി ബാധിക്കുന്നു എന്ന് അറിഞ്ഞിട്ടും നമ്മൾ പ്ലാസ്റ്റിക് മണ്ണിലേക്ക് വലിച്ചെറിയുന്നു. പ്ലാസ്റ്റിക് മണ്ണിന് നല്ലതല്ല എന്ന് അറിഞ്ഞിട്ടും നാമത് കാര്യമാക്കാറില്ല എന്നതാണ് സത്യം .നാം എല്ലാം പ്ലാസ്റ്റിക്കിനെ വളരെ ചെറുതായി കാണുന്നു .എന്നാൽ പ്ലാസ്റ്റിക് സൃഷ്ടിക്കുന്ന ആഘാതം വളരെ വലുതാണ് എന്ന് നമ്മൾ ഓർക്കാറില്ല അതു കൊണ്ടാവാം 2018ലെ പരിസ്ഥിതി ദിന സന്ദേശം പ്ലാസ്റ്റിക് ആവാൻ കാരണം മനുഷ്യൻ മരങ്ങളെ അമിതമായി ചൂഷണം ചെയ്യുന്നുണ്ട് ഭൂമിയുടെ വരദാനമായ മരങ്ങൾ നമുക്ക് എത്രമാത്രം സഹായകരമാണ്‌.എന്നിട്ടും നമ്മൾ മരങ്ങൾ മുറിക്കുന്നു നമ്മൾ എത്രമാത്രം വരെ തെറ്റാണ് ചെയ്യുന്നത് ? മരങ്ങൾ ഇല്ലെങ്കിൽ മനുഷ്യനില്ല എന്നറിഞ്ഞിട്ടും മനുഷ്യൻ മരങ്ങളെ അനാവശ്യമായ വേദനിപ്പിക്കുന്നു മരം മുറിക്കുന്ന എങ്കിൽ അതിനു പകരമായി ഒരു തൈ നടണം. നമ്മുടെ പ്രാണവായു പോലും മരങ്ങളുടെ ഔദാര്യമാണ്. മരങ്ങളെ നാം സംരക്ഷിക്കുക ജീവൻ നിലനിർത്തുക.

    പ്രകൃതിയിൽ നടക്കുന്ന ചൂഷണങ്ങളെ പ്രകൃതി തന്നെ ഒരു വിധത്തിൽ ചെറുക്കുന്നു. ജൂൺ 5 പരിസ്ഥിതി ദിനം ആണ് അല്ലെ ?എന്നാൽ ജൂണ് അഞ്ചിനു മാത്രം പ്രകൃതിയെ ഓർത്താൽ മതിയോ ? അല്ലെങ്കിൽ അന്ന് മാത്രം പ്രകൃതിയെ സംരക്ഷിച്ചാൽ മതിയോ?അല്ല നാമെപ്പോഴും പ്രകൃതിയെ ഓർക്കണം. പ്രകൃതിക്ക് നല്ലത് ചെയ്യണം. അതിൻറെ പ്രാധാന്യം മനസ്സിലാക്കുകയും വേണം.

143 രാഷ്ട്രങ്ങളിൽ പരിസ്ഥിതി ദിനം ആചരിക്കുന്നു . നമുക്കും അതിൽ പങ്കാളിയായി നമ്മുടെ അമ്മയെ സംരക്ഷിക്കാം .

ഫർഹ ഫാത്തിമ എം
7 B എസ് എച്ച് എം ജി വി എച്ച് എസ് എസ് എടവണ്ണ
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം