ഡോൺബോസ്കോ ജി. എച്ച്. എസ്സ്. കൊടകര/അക്ഷരവൃക്ഷം/കരുതലിൻ സ്‌പർശം

Schoolwiki സംരംഭത്തിൽ നിന്ന്
കരുതലിൻ സ്‌പർശം

കൺകളിൽ തളം കെട്ടി നിൽക്കുമീ
കണ്ണുനീരിൻ കറുപ്പഴിക്കൂ.
പൊഴിക്കേണ്ടത് കണ്ണുനീരല്ലയെൻ സ്നേഹിതാ...
പൊഴിക്കുവിൻ അതിജീവനത്തിൻ ഉച്ചസ്വരം.

ഭീതി നൽകില്ല സുരക്ഷിതത്വം,
ജാഗ്രത നൽകിടും സുഖജീവിതം
ജാഗ്രതയോടെ നടന്നു നീങ്ങിൽ
എത്തിടും കർമപഥത്തിൽ വിജയശ്രീലാളിതരായ്…

മുഖംമൂടിയണിഞ്ഞു നടന്നു നീങ്ങും -
ചെന്നായ്ക്കളെ തിരിച്ചറിയൂ.
വ്യാജവാർത്തകളാവും ചെന്നായ്ക്കളെ തിരിച്ചറിഞ്ഞു ഓടിച്ചിടൂ...
ഫോർവേഡ് ചെയ്യാതിരിക്കാൻ സൂക്ഷിച്ചിടൂ...

അണിയുവിൻ സ്നേഹിതാ മുഖാവരണം
അണിയൂ അനുസരണ നൽകിടും സുരക്ഷിതത്വം
പാശ്ചാത്യരീതിയാം കൈകൊടുക്കലിൽനിന്നും
ഭാരത സംസ്കാരമാം കൈകൂപ്പലിലേക്കു തിരിഞ്ഞുനടക്കാം.

കൈയ്യും മുഖവും വൃത്തിയായി കഴുകിടേണം
മനസ്സും ശരീരവും ശുദ്ധമായ് സൂക്ഷിക്കണം
ഭീതി പടർത്തും കരിനിഴലിൽ നടന്നു നീങ്ങിൽ
നേടില്ലൊരുവനും ഒരു നേട്ടവും.

വേണം ഹൃദയത്തിൽ ദേവാലയം
കാണണം അപരനിൽ ദൈവത്തെയും
കൂട്ടം കൂടാതെ വീട്ടിലിരിക്കുമ്പോൾ
ആകുന്നു നാമെല്ലാം ദൈവപ്രതിരൂപങ്ങൾ

പൊട്ടിക്കുവിൻ ഹൃദയത്തിൻ ചങ്ങലകൾ
ഒരുമിച്ചു തകർത്തിടാം കൊറോണ തൻ ചങ്ങല
                                 കണ്ണികളേ....
ഒന്നിച്ചു നിന്ന് പ്രതിരോധിക്കാം, അതിജീവിക്കാം
                           എന്തിനേയും...
തീർത്തിടാം അതിജീവനത്തിൻ പുതുമഴവില്ല്...

വീട്ടിലിരിക്കുമ്പോൾ ഓർത്തിടേണം,
                   നമുക്കായ്
വീട്ടിലിരിക്കാത്ത ദൈവദൂതരെ....
ആരോഗ്യപ്രവർത്തകർ തൻ സേവന വാഴ്വിന്
             നമുക്കേകിടാം ഒരു കോടി സൂര്യ പ്രണാമം.

ലോക്ഡൗൺ ലംഘിച്ചു പുറത്തിറങ്ങീടുമ്പോൾ
ഓർക്കുവിൻ നമ്മുടെ നീതിപാലകരെ…
പൊരിവെയിലിൽ നാടിനായി നടന്നു നീങ്ങിടുമ്പോഴും.....
ആഹ്വനം ചെയ്യുകയാണവർ നമ്മോട്,
            സുരക്ഷിതരായ് വീട്ടിലിരിക്കുവാൻ ....

ഓടിത്തളരുന്നു, ഭാരതമെമ്പാടും …
ആരോഗ്യപ്രവർത്തകരും, സർക്കാരും, പോലീസും
എല്ലാം നമുക്കായ്, നമ്മുടെ സുരക്ഷക്കായ് .
നൽകിയാൽ തീരുമോ, ഈ കരുതലിൻ സ്പർശത്തിനായ് ,
                    ഒരു കോടി നന്ദി പ്രണാമം?

 

ആൽവിയ ഷീജോ
IX C ഡോൺബോസ്‌കോ ജി.എച്ച് .എസ്. കൊടകര
ചാലക്കുടി ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത