എൻ. എസ്സ്. വി.എച്ച് എസ്സ് വാളക്കോട്/അക്ഷരവൃക്ഷം/വൈറസ് ലോകം

Schoolwiki സംരംഭത്തിൽ നിന്ന്


 വൈറസ് ലോകം    

കൊറോണ വൈറസ് ലോകത്തെ ഭീതിയിലാഴ്ത്തുകയാണ്. മനുഷ്യനെ കാർന്നു തിന്നുന്ന ഈ വൈറസ് ഉത്ഭവിച്ചത് ചൈനയിലെ വുഹാനിൽ നിന്നുള്ള 55 കാരനായ ഒരാൾക്കാണ്. 2019 നവംബർ 17 നാണു ഈ കേസ് സ്ഥിതീകരിച്ചത് . ഇന്ത്യയിൽ കൊറോണ വൈറസിന്റെ ആദ്യ കേസ് 2020 ജനുവരി 30 നു കേരളത്തിലാണ് സ്ഥിതീകരിച്ചത് . കൊറോണ വൈറസിന്റെ പുതിയ നാമമാണ് കോവിഡ് -19 . ലോകത്താകമാനം കോവിഡ് ബാധിതർ നിലവിലെ കണക്ക് പ്രകാരം 21,96,109. രോഗമുക്തി നേടിയവർ 5,60,177. എന്നാൽ ഈ രോഗം പിടിപെട്ട് മരണപ്പെട്ടവർ 1,49,024 പേരാകുന്നു . ഇത് ഇനിയും വർധിച്ചുകൊണ്ടിരിക്കുകയാണ്. മനുഷ്യൻ ഉൾപ്പെടെയുള്ള മാറ്റ് സസ്തനികളുടെയും ശ്വാസനാളിയെ ബാധിക്കുന്ന ഒരു വൈറസ് കൂടിയാണ് കൊറോണ വൈറസ് . കൊറോണ വൈറസ് പ്രാരംഭ രോഗ ലക്ഷണങ്ങൾ എന്താണെന്നുവെച്ചാൽ കടുത്ത പനി, ജലദോഷം, ചുമ, തൊണ്ടവേദന, ശ്വാസതടസം, പിന്നെ ശ്വാസം മുട്ടൽ തുടങ്ങിയവയാണ് . ഈ ലക്ഷണങ്ങൾ കാണിക്കാത്തവരിലും കൊറോണ വൈറസ് കണ്ടു വരുന്നുണ്ട്. കൊറോണ വൈറസ് ബാധിച്ചവരിൽ പ്രായമുള്ളവരിലും കൂടാതെ ഹൃദയ സംബന്ധമായ അസുഖങ്ങൾ, പ്രമേഹം , വിട്ടുമാറാത്ത ശ്വാസംമുട്ടൽ ,കാൻസർ എന്നി ആരോഗ്യ പ്രേശ്നങ്ങളുള്ളവരിലുമാണ് ഇത് കൂടുതലായി മരണകാരണമായ പ്രേശ്നങ്ങൾ സൃഷ്ടിക്കുന്നത് . കൊറോണ വൈറസ് വ്യാപിക്കുന്നത് തടയണമെങ്കിൽ 20 മിനിറ്റ് കൂടുംതോറും കൈകൾ സോപ്പ് ഉപയോഗിച്ചു കഴുകണം. ചുമയും തുമ്മലും ഉള്ള ഏതൊരാളില്ല നിന്നും അകലം പാലിക്കുക. കണ്ണിലും മൂക്കിലും വായിലും പരമാവധി തൊടാതിരിക്കുക. ചുമയോ തുമ്മലോ വരുമ്പോൾ തൂവാല ഉപയോഗിച് മൂക്കും വായും മൂടുക . നിങ്ങൾക്ക് ആരോഗ്യ ബുദ്ധിമുട്ട് അനുഭവപ്പെട്ടാൽ വീട്ടിൽ തന്ന്നെ തുടരുക . മാസ്കുകൾ , ഹാൻഡ് സാനിറ്റിസർ മുതലായവ ഉപയോഗിക്കുക . കഴുകി ഉപയോഗിക്കാൻ കഴിയാത്ത മാസ്കുകൾ അലക്ഷ്യമായി വലിച്ചെറിയാതെ മണ്ണിൽ കുഴിച്ചുമൂടുക . നിങ്ങൾക്ക് പനി , ചുമ , ശ്വസിക്കാൻ ബുദ്ധിമുട്ട് എന്നിവ ഉണ്ടെങ്കിൽ വൈദ്യ സഹായം തേടുക . നിങ്ങളുടെ പ്രാദേശിക ആരോഗ്യ അതോറിറ്റിയുടെ നിർദ്ദേശങ്ങൾ പാലിക്കുക. ഇതുവരെയും കൊറോണ വൈറസിനെ പ്രീതിരോധിക്കാൻ ഒരു മരുന്ന് പോലും കണ്ടുപിടിച്ചിട്ടില്ല . ലോകരാജ്യങ്ങൾ അതിന്റെ ഗവേഷണത്തിലാണ് . എന്നിരുന്നാലും , സാധ്യമായ ചികിത്സകൾ വിലയിരുത്തുന്ന നിരവിധി ക്ലിനിക്കൽ പരിശീലനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു . ക്ലിനിക്കൽ കണ്ടെത്തലുകൾ തന്നെ ലോകാരോഗ്യസംഘടന അപ്ഡേറ്റ് ചെയ്ത വിവരങ്ങൾ നൽകുന്നത് തുടരും . ഗവണ്മെന്റിന്റെയും ആരോഗ്യ വകുപ്പിന്റെയും നിർദേശങ്ങൾ നമ്മൾ ഓരോരുത്തരും കർശനമായി പാലിച്ചാൽ കൊറോണ വൈറസിന്റെ വ്യാപനത്തിനെ തടയുവാനും അതിൽ നിന്ന് നമ്മൾക്കോരോരുത്തർക്കും രക്ഷപ്പെടാനും അതിലൂടെ സാദിക്കും .

നസ്രിയ .ഉവൈസ്
9B എൻ. എസ്സ്. വി.എച്ച് എസ്സ് വാളക്കോട്
പുനലൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം