പി.സി.എൻ.ജി.എച്ച്. എസ്.എസ്. മൂക്കുതല/ലിറ്റിൽകൈറ്റ്സ്
| Home | 2023 - 26 | 2024 - 27 | 2025 - 28 |
വിദ്യാർത്ഥികളുടെ പാഠ്യ-പാഠ്യേതര വിഷയങ്ങളുമായി ബന്ധപ്പെട്ട ഐ.ടി. അധിഷ്ഠിത പഠനപ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനും, പുതിയ പുതിയ കാര്യങ്ങൾ പഠിക്കുവാനും ഫലപ്രദമായി പ്രയോഗിക്കുവാനും കുട്ടികളെ പരിശീലിപ്പിക്കുന്നതിന് വേണ്ടി ഉണ്ടാക്കിയിട്ടുള്ള കുട്ടികളുടെ കൂട്ടായ്മയാണ് ലിറ്റിൽ കൈറ്റ്സ്. ക്ലാസ്‌മുറികൾ എല്ലാം സ്മാർട്ട്‌ക്ലാസ്‌മുറികൾ ആയി മാറുന്നതോടുകൂടി ഇത്തരം സംവിധാനങ്ങളുടെ മേൽനോട്ടവും സംരക്ഷണ ചുമതലയും കൂടി ഇവരിലേക്ക് എത്തിച്ചേർന്നിരിക്കുന്നു. അങ്ങനെ സ്കൂളിലെ മെച്ചപ്പെട്ട തരത്തിലുള്ള ഐ.ടി. അധിഷ്ഠിത പ്രവർത്തനങ്ങൾക്ക് കാരണമാകുന്ന കുട്ടികളുടെ കൂട്ടം എന്ന നിലയിൽ ഇന്ന് ഇവർക്ക് വലിയ പ്രാധാന്യം തന്നെയുണ്ട്.
ഓരോ വർഷവും അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിൽ കുട്ടികളെ തിരഞ്ഞെടുക്കുന്നു. ഓരോ ബാച്ചിലും 40 കുട്ടികൾ ആണ് ഉണ്ടാവുക.കുട്ടികൾക്ക് അനിമേഷൻ റോബോട്ടിക്‌സ് പ്രോഗ്രാമിങ് തുടങ്ങിയ വിഷയങ്ങളെ കുറിച്ച് സ്കൂളിലെ കൈറ്റ്സ് മെന്റർ ക്ലാസ് എടുക്കുന്നു.