ജി.യു.പി.എസ്.പട്ടാമ്പി/അക്ഷരവൃക്ഷം/മുന്നേറിടാം

Schoolwiki സംരംഭത്തിൽ നിന്ന്
മുന്നേറിടാം

പോരാടുവാൻ നേരമായ് കൂട്ടരെ
പ്രതിരോധമാർഗ്ഗത്തിലൂടെ
കണ്ണിപൊട്ടിയ്ക്കാം നമുക്കീ ദുരന്തത്തി-
ന്നലയടിയിൽ നിന്ന് മുക്തി നേടാം
ഒഴിവാക്കിടാം സ്നേഹസന്ദർശനം
നമുക്കൊഴിവാക്കീടാം സ്നേഹ ഹസ്തദാനം
അല്പകാലം നാമകന്നിരുന്നാലും
പരിഭവിക്കേണ്ട പിണങ്ങിടേണ്ട
പരിഹാസ രൂപേണ കരുതലില്ലാതെ
നടക്കുന്ന സോദരേ കേട്ടുകൊൾക
നിങ്ങൾ തകർക്കുന്നതൊരുജീവനല്ല
ലോകജനതയെത്തന്നെയല്ലോ
ആശ്വാസമേകും ശുഭവാർത്ത കേൾക്കുവാൻ
ഒരു മനസ്സോടെ പോരാടീടാം
ജാഗ്രതയോടെ, ശുചിത്വബോധത്തോടെ
ലോക നന്മയ്ക്കായ് മുന്നേറിടാം.

ഫാത്തിമ മിസ്ന
7 എ ജി.യു.പി.എസ്.പട്ടാമ്പി
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത