മോഡൽ റസിഡൻഷ്യൽ സ്കൂൾ, പെരിങ്ങോട്ടുകുറിശ്ശി/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം      

അതിജീവനത്തിന്റെ
വിജയഗാഥകൾ
രചിച്ചവരാണു നാം
മലയാളികൾ.
കടവാതിലിൻ ശ്രവങ്ങളിൽ
നിന്നോ, അറിയില്ല
ഒരുനാൾ വന്നിരുന്നവൻ
നിപ്പ
വിതുമ്പലോടെ കേരളം
വായിച്ചു മാലാഖയാം
റിനി വിടപറഞ്ഞെന്ന്
മരണത്തെ പോലും
വെല്ലുവിളിച്ചുകൊണ്ട്
കരുണയുടെ ആൾരൂപമായ
സോദരി.....
പ്രളയം വന്നു
കടലമ്മതൻ മക്കളും
സമൂഹവും
കൈപിടിച്ചുയർത്തി
കേരളത്തെ.
കൊറോണ എന്നല്ല
ഏതു മഹാവിപത്തിലും
തളരില്ല പതറില്ല
ഇത് നന്മയുടെ
സ്നേഹത്തിന്റെ
പ്രതീകമാം കൊച്ചു
കേരളം

അഖിലേഷ് ജി
9A ഗവ.മോഡൽ റസിഡൻഷ്യൽ ഹയർ സെക്കന്ററി സ്കൂൾ പെരിങ്ങോട്ടുകുറുശ്ശി
കുഴൽമന്ദം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത