ജി.യു. പി. എസ് ചെർപ്പുളശ്ശേരി/അക്ഷരവൃക്ഷം/രോഗരക്ഷ

Schoolwiki സംരംഭത്തിൽ നിന്ന്
രോഗരക്ഷ


                                         പണ്ടുപണ്ട് ശക്തനായ ഒരു തീറ്റക്കൊതിയൻ മല്ലപുരം എന്ന ഗ്രാമത്തിൽ ജീവിച്ചിരുന്നു. അവനെ എല്ലാവർക്കും പേടിയായിരുന്നു മൃഗങ്ങളും പക്ഷികളുമെല്ലാം ആ മല്ലനെ വളരെയധികം പേടിച്ചിരുന്നു. മല്ലൻമാർക്ക് രോഗം വരില്ല എന്നായിരുന്നു അവൻെറ വിശ്വാസം. എങ്കിലും രോഗങ്ങൾ അവനെ പിടികൂടി കൊണ്ടിരുന്നു. അവൻെറ രോഗം മാറാനായി വൈദ്യന്മാരെ കണ്ടെത്തുകയായിരുന്നു അടുത്ത ലക്ഷ്യം. അതിനായി വിളംബരംപുറപ്പെടുവിച്ചു .ഒടുവിൽ ഒരു വൈദ്യൻ മല്ലൻെറ വീട്ടിലെത്തി. ജോബി എന്നായിരുന്നു അദ്ദേഹത്തിൻെറപേര് . മല്ലൻെറ വീട്ടിലെത്തിയ അദ്ദേഹം കണ്ട കാഴ്ച എന്താണെന്നോ .നഖം മുറിക്കാത്ത കൈകളുമായി ഭക്ഷണം വാരിവലിച്ച് കഴിക്കുന്ന മല്ലൻ.. ശേഷം കൈ കഴുകാതെ നേരെ കിടക്കയിലേക്ക്. ഇങ്ങനെ ജീവിക്കുന്ന മല്ലൻ ,വൈദ്യനോട്, മരുന്ന് കുറിച്ചു തരാൻ ആവശ്യപ്പെട്ടു.അപ്പോൾ വൈദ്യൻ, ഇങ്ങനെ പറഞ്ഞു... നിങ്ങളുടെ ഈ രോഗത്തിന് മരുന്നൊന്നുമല്ല പ്രധാനം. നഖം മുറിക്കുക , കുളിക്കുക, പല്ലുതേക്കുക ,നിലം ഉഴുതുമറിക്കുക, വിത്തു വിതയ്ക്കുക , വിയർക്കുവോളം വേല ചെയ്യുക . അധ്വാനമാണ് പ്രധാനം.ഇതു പറഞ്ഞ ,വൈദ്യനോട് മറുപടി യില്ലാതെ വന്നപ്പോൾ മല്ലന് നീരസം തോന്നി . എങ്കിലും അദ്ദേഹം അനുസരിച്ചു അതോടെ മല്ലൻ പൂർണ്ണ ആരോഗ്യവാനായി മാറി.. അമിതഭക്ഷണവും ശുചിത്വമില്ലായ്മയും മരണത്തിലേക്ക് മാത്രമേ വഴിതെളിയിക്കൂ..എന്ന് മനസ്സിലാക്കാം.

അർച്ചന
5C ജി.യു. പി. സ്കൂൾ ചെർപ്പുളശ്ശേരി
ചെർപ്പുളശ്ശേരി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ