പയസ് ഗേൾസ് എച്ച്.എസ്. ഇടപ്പള്ളി/അക്ഷരവൃക്ഷം/BREAK THE CHAIN - COVID 19

Schoolwiki സംരംഭത്തിൽ നിന്ന്
      BREAK THE CHAIN COVID-19

അങ്ങ് ദൂരെ ചൈനയിൽ വുഹാൻ എന്ന മാർക്കറ്റിൽ ഒരു വൈറസ് കുട്ടിയുണ്ടായിരുന്നു. കുട്ടി വൈറസിനെ എല്ലാവർക്കും വളരെ ഇഷ്ടമായിരുന്നു. വൈറസ് കുട്ടി അവിടെയുണ്ടായിരുന്ന എല്ലാവരേയും സ്നേഹിച്ചു. കൂടെ നടന്നു. ആ കുട്ടി ചൈനയിൽ നിന്നം പുറപ്പെട്ടു.. എന്നാൽ അവന്റെ കൂടെ നടന്നവർക്കും എടുത്തവർക്കും അവൻ അവന്റെ സ്നേഹം പോലെ ഒരു അംശം എല്ലാവർക്കും അവൻ കൊടുത്തു.പിന്നെ പിന്നെ ആ സ്നേഹം കൂടി കൂടി വന്നു. ലോകത്തിന് വളരെ ദോഷമായി മാറി. ചൈനയിലെ പകുതിയോളം ആളുകളെ അവൻ വളരെയേറെ സ്നേഹിച്ചു. അവിടന്ന് അവന് ലോകം മൊത്തം പടർന്നു. അവന്റെ അടുത്തു ചെല്ലുന്ന എല്ലവരേയും അവൻ സ്വന്തമാക്കി. സ്വന്തമാക്കിയവൻ പോയാൽ അവരെ തൊടുന്വർക്കും അവന്റെ അംശം ചേരും. പ്രായമായവരേയും കുട്ടികളേയും അവൻ കൂടുതൽ സ്നേഹിച്ചു. ഇന്ന് 81 ലക്ഷത്തിൽ അധികം ആളുകളെ സ്നേഹിച്ചു. കൈപ്പിടിയിലാക്കി അവൻ, ഈ ലോകമെങ്ങും അവന്റെ കളിയാണ്.

ഇന്ന് ലോകം പൂട്ടി............ ഇറ്റലി , അമേരിക്ക , സപെയിൻ, ഇന്ത്യ, എന്നിങ്ങനെ ലോകം മൊത്തം അവന്റെ കൈപിടിയിലാണ്. അങ്ങനെ ഇന്ന് എല്ലാവരും കൂടി ഒരു പേരിട്ടു കൊറോണ അഥവാ കോവിഡ്-19 എന്ന്. ഇന്ന് അവന്റെ സ്നേഹം നശിപ്പിക്കാനാണ് നമ്മൾ ശ്രമിക്കുന്നത്. അവന്റെ സ്നേഹത്തിൽ നിന്ന് നമുക്ക് ഒരുമിച്ച് രക്ഷപ്പെടാം. ജാതിയും മതവും ഒന്നും ഇല്ലാതെ നമുക്ക് ഒരുമിക്കാം

BREAK THE CHAIN

മേഘ സിനിൽ
9 ബി പയസ് ഗേൾസ് എച്ച്.എസ്. ഇടപ്പള്ളി
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ