ഗവ ഹയർ സെക്കന്ററി സ്കൂൾ മങ്ങാട്/അക്ഷരവൃക്ഷം/കൊറോണ കാട്ടിത്തന്നത്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ കാട്ടിത്തന്നത്

പ്രഭാതത്തിൽ സുര്യനു
ഭംഗി കൂടുതലാണെന്നും
കിളികളുടെ ശബ്ദത്തിനു
മാധുര്യം ഏറെയാണന്നും
കാട്ടിത്തന്നത് കൊറോണയാണ്

ഉച്ചയൂണു കഴിഞ്ഞ്
ടി വി കണ്ടിരിക്കുമ്പോൾ
അച്ഛൻ ഉറക്കം തൂങ്ങുമെന്നും
അമ്മ വിളിച്ചുണർത്തി ചായ കൊടുക്കുമെന്നും
കാട്ടിത്തന്നത് കൊറോണയാണ്

പറമ്പിൽ തൊട്ടാവാടി പൂക്കളുണ്ടെന്നും
വൈകുന്നേരം മുറ്റത്തെ മാവിന്റെ തണൽ
സിറ്റൗട്ടിലെ കസേരയോട്
കുശലം പറയാൻ വരുമെന്നും
കാട്ടിത്തന്നത് കൊറോണയാണ്

അഞ്ചുമണിയുടെ വെയിൽ
ഊണുമേശപ്പുറത്തു വിരിയുമെന്നും
അസ്തമയ സൂര്യന്റെ നിറം ഓറഞ്ചാണെന്നും
കാട്ടിത്തന്നത് കൊറോണയാണ്
 

അപർണ എസ്
9 ബി ഗവ ഹയർ സെക്കന്ററി സ്കൂൾ മങ്ങാട്
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത