ഗവൺമെന്റ് എൽ പി എസ്സ് ആയാംകുടി/അക്ഷരവൃക്ഷം/തുരത്തിടാം രോഗങ്ങളെ

Schoolwiki സംരംഭത്തിൽ നിന്ന്

വൃത്തിയായി സൂക്ഷിക്കും ഞാൻ
എന്നുമെന്റെ പരിസരം
വൃത്തിയായി സൂക്ഷിക്കും ഞാൻ
എന്നുമെന്റെ വീട്
ശുചിയായി സൂക്ഷിക്കും ഞാൻ
വലയിട്ടുമൂടിയെൻ കിണർ
മലിനമാകാതെ സൂക്ഷിക്കും ഞാൻ
എന്നും ജലാശയങ്ങളെ
വലിച്ചെറിയില്ലൊരിക്കലും ഞാൻ
പ്ലാസ്റ്റിക് മാലിന്യങ്ങളെ
പ്ലാസ്റ്റിക് മാലിന്യങ്ങൾ ഞാൻ
കത്തിക്കില്ലൊരിക്കലും
വീട്ടിലെ മാലിന്യങ്ങളെല്ലാം ഞാൻ
ജൈവമാലിന്യമാക്കിടും
വളരാൻ അനുവദിക്കില്ല ഞാൻ
കൊതുകിനെ ചുറ്റുപാടിലും
വ്യക്തിശുചിത്വം പാലിക്കും ഞാൻ
രോഗങ്ങളെ തുരത്തിടും.

ഹർഷിത് ബി.
2 A ഗവ.എൽ. പി. എസ്. ആയാംകുടി
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത