സി.എച്ച്.എസ്.എസ്. പോത്തുകല്ല്/അക്ഷരവൃക്ഷം/ദുർവിധിയുടെ രാത്രി

ദുർവിധിയുടെ രാത്രി

കലിതുളളി വന്ന പേമാരി... ഭയത്തോടെ വീടിനുളളിൽഅഭയം പ്രാപിച്ചു മനുഷ്യർ. ഭീതിയുടെ സ്വരത്താൽ ആർത്തു കരയുന്ന പക്ഷി മ്യഗാദികൾ. ഓരോ രാത്രി പിന്നിടുമ്പോഴും അതിന്റെ ഗർജനം മർത്യനെ ഭീതിയിലാഴ്ത്തി. അരുവികൾ ആർത്ത് അട്ടഹസിച്ച് കുതിച്ചു പായുന്നു. തന്റെ അതിരു കടന്ന് അത് പുറത്തേക്ക് ഉയരുന്നു. അപകടത്തിന്റെ ഗന്ധമുളള കാറ്റ് വീശുന്നു എന്ന് അവർ മനസ്സിലാക്കുന്നു. അന്തരീക്ഷം തികച്ചും ഒരു ഇരുണ്ട രാക്ഷസനായിരിക്കുന്നു. എന്താണ് സംഭവിക്കുന്നതെന്നറിയാതെ മനുഷ്യൻ ഭീതിയിലാഴ്ന്നു. തന്റെ തകർച്ചക്കായി സ്വയം ഒരുങ്ങി നിൽക്കുന്നു ഭൂമി. പെട്ടന്ന് ഒരു ഘോരശബ്ദത്താൽ ഇരുണ്ടു മൂടിയ മേഘത്തിനുളളിലൂടെ കേരളത്തെ തകർത്തെറിഞ്ഞ മഹാ പ്രളയം ഭൂമിയെ പിളർത്തിക്കൊണ്ടും എല്ലാം തകർത്തെറിഞ്ഞുകൊണ്ടും അത് എല്ലാവരേയും നിശ്ചലനാക്കി. അന്ന് കേരളം കണ്ട മഹാ പ്രളയത്തിനായി ഓഗസറ്റ് 8 സാക്ഷിയായി ചരിത്രത്തിൽ കുറിക്കപെടുന്നു .കലി തുളളി വന്ന പേമാരി അന്ന് തകർത്ത് എറിഞ്ഞത് ആയിരക്കണക്കിന് സ്വപ്നങ്ങളും നൂറുക്കണക്കിന് ജീവനുകളും തന്റെ കൂടപ്പിറപ്പിനെ ഇനി പ്രാണനുളള വനായി കാണുമൊ എന്ന് സംശയിച്ചു. ആർക്കും ആരയും പരസ്പരം ബന്ധമില്ലാതായിരിക്കുന്നു. ഇനി തന്റെ സ്വാഭാവിക ജീവതത്തിലേക്ക് വരുമോ എന്ന് വിതുമ്പികരഞ്ഞു. ഓരൊ ദിനം കഴിയുമ്പോഴും അവർ പരസ്പരം ബന്ധെപ്പെട്ടു. മനുഷ്യ ജീവനെ കൊത്തിവലിച്ച അന്നു തന്നെ ജാതിഭേതമന്യേ എല്ലാ ആരാധന കേന്ദ്രങ്ങളും ക്യാമ്പുകളായി മാറി. ആ സമയം മുതൽ സനേഹത്തിൻറ്റെ ഉറവ വറ്റാത്ത മനുഷ്യമുഖങ്ങൾ കാരുണ്യ കടലായി ഒഴുകിയെത്തി. തിരയടിച്ചു വന്ന കാരുണ്യ കവചങ്ങൾ ദുരിതത്തിലാഴ്ന്നവരെ സാധാരണ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തി. നഷ്ടപ്പെട്ടുപോയ ജീവിത മാർകത്തിലേക്ക് അവരെ തിരിച്ചെത്തിക്കാനായി പല സംഘടനകളും അവരെ തിരഞ്ഞെത്തി. ഇന്നാമനുഷ്യരുടെ മുഖം ഇരുണ്ട കൂട്ടിൽ നിന്നും വിശാലമായ വെളിച്ചത്തിലേക്ക് എത്തിയിരിക്കുന്നു. പോയിമറഞ്ഞ പേമാരിയുടെ തീകനലുകൾ അണയാതെ അവർ ഇന്ന് ലോകത്തോട് പുഞ്ചിരിക്കുന്നു.

മുഹമ്മദ് ലബീബ്
9 I സി.എച്ച്.എസ്.എസ്. പോത്തുകല്ല്
നിലമ്പൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കഥ