പരിയാരം യു പി എസ്/അക്ഷരവൃക്ഷം/മുത്തശ്ശി മരം
മുത്തശ്ശി മരം
പണ്ട് പണ്ടൊരു കാട്ടിൽ ഒരു മരം ഉണ്ടായിരുന്നു. ആ മരത്തിൻ്റെ പേരാണ് 'മുത്തശ്ശി മരം'. ആ മരത്തെ മറ്റു മരങ്ങൾ കളിയാക്കുമായിരുന്നു. കാരണം പൊക്കം കുറഞ്ഞ മരമാണ് മുത്തശ്ശി മരം. എന്നും പരിഹാസം കേട്ടാണ് മുത്തശ്ശി മരം മറ്റ് മരങ്ങൾക്കൊപ്പം പന്തലിച്ച് വളർന്നുവന്നത്. അങ്ങനെയിരിക്കെ, ഒരു ദിവസം കുറെ തേനീച്ചകൾ കൂട് കൂട്ടാനായി വന്നു. മാവിനോടു തേനീച്ചയുടെ നേതാവ് ചോദിച്ചു: ഞങ്ങൾ ഇവിടെ കൂട് കൂട്ടിക്കോടെ അപ്പോൾ മാവ് പറഞ്ഞു: കഴിയില്ല എൻ്റെ ചില്ലകൾ വൃത്തിക്കേടാക്കാൻ സമ്മതിക്കില്ല. അങ്ങനെ എല്ലാ മരങ്ങളോടു ചോദിച്ചു. പക്ഷെ ആരും സമ്മതിച്ചില്ല അവസാനം കൂട് കൂട്ടിക്കോട്ടെയെന്ന് മുത്തശ്ശി മരത്തോടും ചോദിച്ചു. അപ്പോൾ മുത്തശ്ശി മരം പറഞ്ഞു: "അതിനേന്താ ഇവിടെ കൂട് കൂട്ടിക്കോളൂ തേനീച്ചയ്ക്ക് സന്തോഷമായി. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ രണ്ട് മരവെട്ടുകാർ ആ കാട്ടിൽ വന്നു. അവർ തമ്മിൽ സംസാരിക്കാൻ തുടങ്ങി.അതിൽ ഒരാൾ പറഞ്ഞു: ഇവിടെയുള്ള എല്ലാ മരങ്ങളും മുറിക്കണം.നമ്മുക്ക് നാളെ ഇങ്ങോട്ടു വരാം. മറ്റെയാൾ പറഞ്ഞു: ശരി.അങ്ങനെ നാളെയായി അവർ രണ്ടു പേരും വന്നു. എന്നിട്ട് മരംമുറിക്കാൻ തുടങ്ങി. അപ്പോൾ അതിൽ ഒരാൾ പറഞ്ഞു: ദേ നോക്കൂ ഒരു പോക്കം കുറഞ്ഞ ഒരു മരം അയ്യോ അതിൽ തേനീച്ച കൂടുണ്ട് . അപ്പോൾ മറ്റെയാൾ പറഞ്ഞു: അതിനെന്താ നമ്മൾ ആ മരം മുറിക്കുന്നില്ല. ശരി മറ്റെയാൾ പറഞ്ഞു. മുത്തശ്ശിമരം പറഞ്ഞു: തേനീച്ചകളെ എൻ്റെ കൂടുക്കാരെ രക്ഷിക്കുമോ. തേനീച്ചകൾ പറഞ്ഞു: നീ എന്തിനാ അവരെ രക്ഷിക്കുന്നത് നിന്നെ അവർ കുറെ കളിയാക്കി യതല്ലേ. മുത്തശ്ശി മരം പറഞ്ഞു: ഒന്നും പറയാൻ സമയമില്ല വേഗം രക്ഷിക്ക്. ശരി നീ പറഞ്ഞതു കൊണ്ട് ഞാൻ രക്ഷിക്കാം. തേനീച്ചകൾ മരം വെട്ടുക്കാരെ കുത്തി ഓടിച്ചു. പിന്നെ മറ്റു മരങ്ങൾ മുത്തശ്ശി മരത്തെ കളിയാക്കിയെയില്ല.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കഥ |