എസ്.എം.യു.പി.എസ്സ്, ഉദയഗിരി/അക്ഷരവൃക്ഷം/ കാട്ടാറിൻ തീരത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
കാട്ടാറിൻ തീരത്ത്


കാട്ടാറിൻ തീരത്തെ വന്മരചില്ലയിൽ,
സല്ലപിച്ചിരിക്കെ ഇണയെ നഷ്ടപ്പെട്ട പക്ഷി
ഇനിയും സ്താംബി ച്ചിരിക്കുകയാണോ
മാസങ്ങൾ, വർഷങ്ങൾ ഏറെ കഴിഞ്ഞിട്ടും,
എന്തിനാണിങ്ങനെ പകച്ചിരിക്കുന്നത്?
ചോദ്യശരങ്ങൾ കേട്ട്,
പേടിക്കണ്ട നീ,
നിന്റെ പ്രിയൻ നിനക്കായി അവിടെ-
അങ്ങ് അകലെ,
പറന്നെത്താൻ കഴിയാത്തിടത്തു
ഒരു സമ്മാനം ഒരുക്കി വച്ചിട്ടുണ്ട്.
മണിമാളികയല്ലത്‌-
ഒരു കൊച്ചു കൂട്,
ഒരു മോഹക്കൂട്.
അതറിയിക്കാൻ
അവൻ അയച്ചതാണെന്നേ...
ഒറ്റപ്പെട്ട പ്രിയേ,
മംഗളവാർത്ത അറിയിക്കാൻ വന്ന ദൈ‌വദൂതനെപോലെ,
സ്തംഭിച്ചിരിക്കാതെ
 വരൂ,... പ്രിയൻ നിന്നെ ക്ഷണിച്ചിരിക്കുയാണ്,
ഒറ്റെക്കെത്താനാകാ-
ത്ത, ആ രാജ്യത്തേക്ക്.
രാമന്റെ അയോധ്യയെന്നു നിനക്കരുതേ, അത്
സ്വർഗം, സംശയവും
മരണവും ഇല്ലാത്തതു.
വരൂ, പോകാം,
ആ പ്രിയന്റെ അരികിലേക്ക്, -
മോഹ കൂടിന്റെ അരികിലേക്ക്...
കാത്തിരിക്കുകയാണ് അവൻ,..
മോഹ കുടുമൊരുക്കികൊണ്ട്..

Ansa Deetha Pamcracious.
VII B എസ്.എം.യു.പി.എസ്സ്, ഉദയഗിരി
കട്ടപ്പന ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ