ജി.വി.എച്ച്.എസ്സ്.എസ്സ് തിരുമാറാടി/നീരജ പ്രേംനാഥിന്റെ കഥ

ബഞ്ച് പെൻസിലിനോട് തന്റെ കഥ പറയുന്നു.

എന്റെ ജനനം വയനാട്ടിലാണ്....

ഞാനൊരു ആഞ്ഞിലിയായിരുന്നു.ഒരു ദിവസം സന്തോഷത്തോടെ

ഇരിക്കുമ്പോൾ രണ്ട് മരം വെട്ടുകാർ വന്നു എന്നെ മുറിച്ചു ,എനിക്ക്

ഒരുപാട് വേദനയെടുത്തു....ലോറിയിൽ കയറ്റി മില്ലിൽ കൊണ്ടുപോയി വീണ്ടും മുറിച്ചു

അപ്പോഴും എനിക്ക് നന്നായി വേദനയെടുത്തു....പിന്നീട് എന്നെ ആശാരിമാർ

കൊണ്ടുപോയി ബഞ്ചാക്കി മാറ്റി.അപ്പോൾ എനിക്ക് സന്തോഷം തോന്നി....

എന്തിനെന്നോ....കുട്ടികൾക്ക് ഇരിക്കാൻ സാധിക്കുമല്ലോ...

അപ്പോൾ എന്റെ കൂടെ കുറെ കൂട്ടുകാരുമുണ്ടായിരുന്നു...ഞങ്ങളെ എല്ലാവരെയും

പോളിഷ് ചെയ്തു എന്നിട്ട് ഞങ്ങളെ തിരുമാറാടി സ്ക്കൂളിലേക്ക് കൊണ്ടുപോയി...

അതിൽ കുറച്ചു പേരെ നാലാം ക്ലാസ്സിൽ കൊണ്ടുപോയി വച്ചു...പകുതിപ്പേരെ

ഞാൻ ഇതുവരെ കണ്ടിട്ടില്ല....

ഞാൻ നിന്നെ അനന്തുവിന്റെ കൈയ്യിൽ പലപ്പോഴും കണ്ടിട്ടുണ്ട്

പക്ഷെ ഇതുവരെ നിന്നൊടു മിണ്ടാൻ സാധിച്ചില്ല....ഇപ്പോഴാണ് നിന്നൊടൊന്നു

മിണ്ടാൻ പറ്റിയത്...

അയ്യോ....നേരം വെളുത്തു ക്ലാസ്സ് മുറി ഇപ്പോൾ തന്നെ തുറക്കും...

ഹായ്.....ഇപ്പോൾ തന്നെ അനന്തു വരും....


-നീരജ പ്രേംനാഥ് (ജി.വി.എച്ച്.എസ്സ്.എസ്സ് തിരുമാറാടി)