സംഭാവനകൾ
പ്രീപ്രൈമറി തുടങ്ങിവച്ച എച്ച് എം ശ്രീ തോമസ് മാസ്റ്ററും പിന്നീട് എച്ച് എം ആയിരുന്ന അംബിക ടീച്ചറും കുട്ടികൾക്കായി ഫാനുകൾ സംഭാവന ചെയ്തു.ആ വർഷങ്ങളിലെ പിടിഎ പ്രസിഡണ്ട് മാരായ ശ്രീ ബിനേശ് ബിൽഡിങ് ബ്ലോക്ക്സും, ശ്രീ പ്രദീപ് ക്ലാസ് റൂം ടൈലും, ടീച്ചർമാർ കുട്ടികൾക്ക് ആവശ്യമായ ടേബിളും സംഭാവന ചെയ്തു. ഫർണിച്ചറും അലമാരയും ഡസ്കുകളും ലഭിച്ച ഫണ്ട് കൊണ്ട് വാങ്ങി. ആറുമുഖൻ എന്ന് രക്ഷിതാവ് കുട്ടികൾക്ക് കളിക്കാൻ മരക്കുതിര താറാവ് സൈക്കിൾ ബോളുകൾ എന്നീ കളിക്കോപ്പുകൾ.സംഭാവന ചെയ്തു.കൂടാതെ ടോയ്സ് ഗ്രാൻഡിൽ നിന്നും കാറുകൾ, ബൈസൈക്കിൾ, ഉരുതൽ, ചെറു കളിപ്പാട്ടങ്ങൾ എന്നിവ വാങ്ങി. രക്ഷിതാക്കളുടെ സഹായത്തോടെ ക്ലാസ്സ് റൂം ഭിത്തികളിൽ ചിത്രങ്ങൾ വരച്ച് ക്ലാസ് റൂം കൗതുകരമാക്കാൻ കഴിഞ്ഞു. ഇവയെല്ലാം തന്നെ ഓരോ വർഷവും വരുന്ന കുരുന്നുകളുടെ സമഗ്രമായ വികസനത്തിനും,അവരുടെ കലാ കായിക ശേഷി കണ്ടെത്തുന്നതിനും പുരോഗതിക്കും പൂർണ്ണമായും ഉപകരിക്കുന്നു.പ്രീ പ്രൈമറി യിലെ ഭൗതികസാഹചര്യങ്ങൾ ഒരുക്കുന്നതിൽ ആദ്യകാലങ്ങളിലെ പിടിഎക്കാരുടെ പങ്ക് അഭിനന്ദനാർഹമാണ്.