കലിതുളളി പെയ്തിടുന്നു മഹാമാരി
ലോകമെങ്ങും നാശം വിതക്കും മഹാവ്യാധി
കോവിഡെന്ന സംഹാര മഹാമാരി
താണ്ഢവ നൃത്തം ചവിട്ടും
നിന്നുടെ കിരാത ഹസ്തങ്ങളിൽ
പൊലിഞ്ഞു പോയല്ലോ അനേകം ജീവിതങ്ങൾ
തനിക്കു മതിയായില്ലേ ഈചുടല നൃത്തം
കലിതുളളി പെയ്തിടുന്നു മഹാമാരി
ലോകമെങ്ങും നാശം വിതക്കും മഹാവ്യാധി
കോവിഡെന്ന സംഹാര മഹാമാരി
ഒരിറ്റു ജീവശ്വാസത്തിനായ് കേഴും മനുഷ്യ ഗണങ്ങളേ
ജീവന്റെ പാതയിൽ തിരികെത്തിക്കാ൯
പാടു പെടുന്നു നന്മ ഹസ്തങ്ങൾ
നിന്നെ ചെറുത്തു തോല്പിക്കും
ഞങ്ങൾക്ക് വിശ്രമമില്ലശേഷമീ
ധരണിയിൽ നിന്നീ വ്യാധിയെ
തുടച്ചു മാറ്റും വരെ ......