സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/അക്ഷരവൃക്ഷം/കാലചക്രം

Schoolwiki സംരംഭത്തിൽ നിന്ന്
കാലചക്രം

അമ്മതൻ ലാളനയേറ്റു ഞാൻ നിൽക്കവേ
പുഞ്ചിരി തൂകി മൊഴിഞ്ഞമ്മതൻ വാക്കുകൾ.
സ്നേഹിക്കുക ഭൂമിയെന്ന പോറ്റമ്മയെ-
നമിക്കുക നീ നിശ്വാസമുള്ള നാൾ
മഴയും, വെയിലും, ഋതുക്കളും നൽകി നിൻ..
ജീവിതപാത പടുത്തുയർത്തിയവൾ
നിൻ സ്നേഹകർമങ്ങളേകിടുക.
നിൻ മൃദുലാളന നൽകിടുക.
മർത്ഥ്യരാം നമ്മൾ പാകുന്ന-
ഉഗ്ര കർമ്മങ്ങളാം വിഷവിത്തുകളും.
കാലമാം ചക്രത്തിൽ മാനവനേൽക്കുന്നു-
അവനായി നൽകിയ കർമ്മഫലങ്ങളാൽ.....
 

സഫ നൗറിൻ എൻ. ആർ
9 A സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത