ചീനംവീട് എം ജെ ബി എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ചീനംവീട് എം ജെ ബി എസ് | |
---|---|
വിലാസം | |
പുതുപ്പണം പുതുപ്പണം പി.ഒ. , 673105 | |
സ്ഥാപിതം | 1918 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
ഉപജില്ല | വടകര |
ഭരണസംവിധാനം | |
നിയമസഭാമണ്ഡലം | വടകര |
താലൂക്ക് | വടകര |
തദ്ദേശസ്വയംഭരണസ്ഥാപനം | വടകര നഗരസഭ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 29 |
പെൺകുട്ടികൾ | 21 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സക്കീന |
പി.ടി.എ. പ്രസിഡണ്ട് | നിസാർ .വി.കെ |
എം.പി.ടി.എ. പ്രസിഡണ്ട് | സലീന |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
.... കോഴിക്കോട് ജില്ലയിലെ ..വടകര വിദ്യാഭ്യാസ ജില്ലയിൽ ..വടകര.. ഉപജില്ലയിലെ പുതുപ്പണംസ്ഥലത്തുള്ള ഒരു സർക്കാർ / / എയ്ഡഡ് വിദ്യാലയമാണ്. ചീനംവീദ് മാപ്പിള ജെ.ബി സ്കൂൾ .
ചരിത്രം
വിദ്യാഭ്യാസപരമായി പിന്നോക്കംനിന്നനിന്ന പുതുപ്പണം പ്രദേശത്തു് ന്യൂനപക്ഷ വിഭാഗത്തിന് അറിവിന്റെ വെളിച്ചം പകരാനായി 1918 ൽ സ്ഥാപിതമായ വിദ്യാലയമാണ് ചീനംവീട് മാപ്പിള ജെ.ബി സ്കൂൾ .ഇതിനകം ആയിരങ്ങൾക്ക് അറിവ് നൽകി ദൗത്യം നിർവ്വഹിക്കുകയാണ്.1917ൽ ചീനംവീട് ജുമാ അത്ത് പള്ളിയിലെ അദ്ധ്യാപകനായിരുന്നജ.ഹസ്സൻക്കുട്ടി മുസ്ല്യാർ മീത്തൽ എന്ന സ്ഥലത്തു് നാട്ടുകാരുടെ സഹായത്തോടെ ഓലയും,മുളയും കൊണ്ട് കെട്ടിയുണ്ടാക്കിയാണ് ഈ സ്ഥാപനത്തിന്റെ തുടക്കം.മതഭൗദിക പഠനം ഒന്നിച്ചായതിനാൽ കുട്ടികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചു .തുടർന്ന് അന്നത്തെ ധനികനായിരുന്ന ജ .പി .എം.ചേക്കുട്ടി എന്നവർ സ്കൂളിന്റെ മാനേജ്‌മെന്റ് ഏറ്റെടുക്കുകയും 1926 ൽ 3/12 BRS30/9എന്ന സർവ്വേ നമ്പർ പ്രകാരമുള്ള സ്ഥലത്തു് പുതുതായി കെട്ടിടം സ്ഥാപിക്കുകയും ചെയ്‌തു.ഒന്നുമുതൽ അഞ്ചുവരെ ക്ലാസുകൾ
ഉണ്ടായിരുന്നു .ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ഓഫ് സ്കൂൾസ് വടകര മാപ്പിള റേഞ്ചിന്റെ കീഴിലായിരുന്നുചീനംവീട് മാപ്പിള ജെ .ബി സ്കൂൾ എന്ന പേരിലുള്ള ഈ വിദ്യാലയം .തുടർന്ന് 1956 മുതൽ ചീനംവീട് മാപ്പിള ജെ.ബി സ്കൂൾ എന്ന പേരിൽ അറിയപ്പെട്ടു .1962 ൽനിലവിലുണ്ടായിരുന്ന അഞ്ചാംതരം ക്ലാസ് നിർത്തലാക്കി .തുടർന്ന് ജ .എം .കെ .അബ്‌ദുറഹ്മാൻകുട്ടി ഹാജി ,മാനേജർ സ്ഥാനം ഏറ്റെടുത്തു.സ്കൂളിന്റെ ഭൗതിക സാഹചര്യം ഉയർത്താൻ ആവശ്യമായ ധാരാളം പ്രവർത്തനങ്ങൾ അദ്ദേഹത്തിന്റെ കാലത്ത് നടക്കുകയുണ്ടായി .മുഴുവൻ കെട്ടിടങ്ങളും ഓടുമേയുകയും ഓഫീസ്‌മുറി സ്ഥാപിക്കുകയും ചെയ്തു .ഭാഗീകമായി മാത്രം ഉണ്ടായിരുന്ന സ്കൂളിന്റെ ചുമരുകൾ പൂർത്തീകരിക്കുകയും ചെയ്തു .കുടിവെള്ളത്തിനും മറ്റ് ആവശ്യങ്ങൾക്കും വേണ്ട വെള്ളത്തിനായി സ്കൂൾ പറമ്പിൽ ഒരു കിണർ സ്ഥാപിച്ചു .സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുടെ മക്കളായിരുന്നു കൂടുതലും ഇവിടെ പഠിച്ചിരുന്നത് .ഈ പ്രദേശം വിദ്യാഭ്യാസപരമായും ഏറെ മാറുകയും ആ മാറ്റും സ്കൂളിലെ കുട്ടികളിലുംപഠനാന്തരീക്ഷത്തിലും പ്രകടമാവുകയും ചെയ്യുന്നു .സ്കൂളിലെ നിലവിലുള്ള രേഖാപ്രകാരം കക്കട്ടിയിൽ അമ്മദ് എന്നവരാണ് ആദ്യത്തെ വിദ്യാർത്ഥി.
പരേതരായഅബ്‌ദുള്ള മാസ്റ്റർ ,വയലിൽ കൃഷ്ണൻ മാസ്റ്റർ ,ഗോപാലൻമാസ്റ്റർ ,ചാത്തുമാസ്റ്റർ ,പാറു ടീച്ചർ എന്നിവർ ഈ വിദ്യാലയത്തിൽ സേവനമനുഷ്ഠിച്ച പ്രമുഖരായിരുന്നു .
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ മൊയ്തു മാസ്റ്റർ ,യെശോദ ടീച്ചർ ,ഗോപാലൻ മാസ്റ്റർ ഭരതൻ മാസ്റ്റർ. ഹരിദാസൻ മാസ്റ്റർ നാരായണി ടീച്ചർ
കമല ടീച്ചർ
പ്രദീപൻ മാസ്റ്റർ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.