കൊറോണ വൈറസ്
<
വിവിധ രാജ്യങ്ങളിൽ പടർന്നു പിടിച്ചതോടെ ആണ് കൊറോണ വൈറസ് ബാധയെ മഹാമാരിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചത്. അതീവ ജാഗ്രതയോടെ മുന്നോട്ടു പോകേണ്ട കാലമാണിത്. വയറസ് വ്യാപനം നിയന്ത്രിക്കാൻ ഓരോ രാജ്യവും കഠിന പരിശ്രമത്തിലാണ്. അതിൻറെ ഭാഗമായി ഒട്ടനവധി നിർദ്ദേശങ്ങളും ഇതിനകം നടപ്പാക്കുകയും ചെയ്തു . കൊറോണ വൈറസ് ബാധ നിയന്ത്രിക്കാൻ കേരളവും അതീവ ജാഗ്രതയിൽ മുന്നോട്ടുപോവുകയാണ്. പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ആരോഗ്യവകുപ്പ് പുറത്തിറക്കിയിരുന്നു. എയർപോർട്ടുകൾ, സി - പോർട്ടുകൾ എന്നിവ കേന്ദ്രീകരിച്ച് നിരീക്ഷണം കൂടുതൽ ശക്തമാക്കുകയും , യാത്രക്കാരിൽ എന്തെങ്കിലും രോഗലക്ഷണങ്ങൾ കണ്ടാൽ അവരെ ഐസ്ലോഷൻ വാർഡുകൾ സജ്ജമാക്കിയ ആശുപത്രിയിലേക്ക് അയക്കുകയും ആണ് ചെയ്യുന്നത്. രോഗലക്ഷണങ്ങൾ ഇല്ലാത്തവരെ ബോധവൽക്കരിച്ച് വീടുകളിൽ തന്നെ നിരീക്ഷിക്കാനുള്ള സംവിധാനം ഏർപ്പെടുത്തിയിരുന്നു. ഇവർ മറ്റുള്ളവരുമായി സമ്പർക്കത്തിൽ ഏർപ്പെടാതെ വീടുകളിൽ തന്നെ 28 ദിവസം കഴിയണം എന്ന നിർദ്ദേശവും നൽകി. രോഗലക്ഷണങ്ങൾ കണ്ടാൽ ഉടനെ തന്നെ 'ദിശ' നമ്പറിൽ വിളിച്ച് ഐസ്ലോഷൻ സൗകര്യം ഏർപ്പെടുത്തിയിട്ടുള്ള ആശുപത്രിയിൽ അറിയിച്ചു പ്രത്യേകം വാഹനത്തിൽ എത്തണമെന്നും ആണ് നിർദേശം. കൊറോണാ രോഗബാധിത രാജ്യങ്ങളിൽ നിന്നും വന്നവർ ജില്ലാ മെഡിക്കൽ ഓഫീസറും ആയോ അടുത്തുള്ള സർക്കാർ ആരോഗ്യ കേന്ദ്രവും ആയോ നിർബന്ധമായും ഫോൺ മുഖേനയോ മറ്റോ ബന്ധപ്പെടേണ്ടതാണ് എന്ന നിർദ്ദേശവും നൽകിയിട്ടുണ്ട് . രോഗ ലക്ഷണങ്ങൾ ഉള്ളവർ കാഷ്വാലിറ്റിയിൽ ഒന്നും നേരിട്ട് പോകരുത് . അവർ ഐസ്ലോഷൻ സൗകര്യം ഏർപ്പെടുത്തിയിട്ടുള്ള വാർഡിലേക്ക് ബന്ധപ്പെട്ട നോഡൽ ഓഫീസറെ അറിയിച്ച ശേഷം മാത്രം എത്തേണ്ടതാണ് . ഇത്തരം യാത്രക്കാരുടെ വിവരങ്ങൾ അറിയുന്നവരും, അവരെക്കുറിച്ച് ആരോഗ്യ പ്രവർത്തകരെ അറിയിക്കേണ്ടതാണ്.
സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|