ബി.ഇ.എം.പി.എച്ച്.എസ്.തലശ്ശേരി/അക്ഷരവൃക്ഷം/21ാം നൂറ്റാണ്ടിലെ മഹാമാരി
21ാം നൂറ്റാണ്ടിലെ മഹാമാരി
ലോക ജനതയെയാകെ ഭീതിയിലാഴ്‍ത്തി കൊറോണ ( കോവിഡ്) വൈറസ് പടർന്നു പിടിക്കുകയാണ്.ഇന്നത്തെ തലമുറ ഇതുവരെ നേരിട്ടിട്ടില്ലാത്ത വെല്ലുവിളിയാണ് ഈ വൈറസ് ബാധ മാനവരാശിയുടെ നേർക്ക് ഉയർത്തിയിരിക്കുന്നത് . ചൈനയിലെ വുഹാൻ നഗരത്തിൽ റിപ്പോർട്ട് ചെയ്‍ത കൊറോണ വൈറസ് രാജ്യങ്ങളിൽ നിന്നും രാജ്യങ്ങളിലേക്ക് പടർന്ന് പിടിക്കുകയാണ്. 210 രാജ്യങ്ങളിലായി 16 ലക്ഷത്തോളം പേർക്കാണ് രോഗബാധ.മരണം ഒരു ലക്ഷത്തോളം കടന്നു. സാധാരണയായി മൃഗങ്ങൾക്കിടയിൽ കാണപ്പെടുന്ന ഒരു തരം വൈറസ്, വളരെ വിരളമായിട്ടാണ് ഈ വൈറസുകൾ മനുഷ്യരിലേക്ക് പടരുന്നത്. മനുഷ്യൻ ഉൾപ്പെടെയുളള സസ്‍തനികളുടെ ശ്വസന സംവിധാനങ്ങളെ തകരാറിലാക്കാൻ കഴിവുളളവയാണ് കൊറോണ വൈറസ്. രോഗലക്ഷണങ്ങൾ പനി,ചുമ,തൊണ്ടവേദന ശ്വാസതടസ്സം എന്നിവയാണ്.രോഗി തുമ്മുകയോ ചുമക്കുകയോ ചെയ്യുമ്പോൾ ചുറ്റുപാടുമുളള വ്യക്തികളിലേക്ക് രോഗം പടരുന്നു.അന്തരീക്ഷത്തിൽ മൂന്നു മണിക്കുറോളം വൈറസ് നിലനിൽക്കുന്നു.ഈ വൈറസിനു ഇതുവരെ വാക‍്‍സിൻ കണ്ടെത്തിട്ടില്ല. പ്രതിരോധമാണ് പ്രതിവിധി. കൊറോണ എന്ന മഹാമാരി കാരണം നിശ്ചലമായിരിക്കുകയാണ് ലോകം . പൊതുഗതാഗതം,റെയിൽ ഗതാഗതം,വായുഗതാഗതം എല്ലാം നിശ്ചലമായി. ആയിരക്കണക്കിനു പ്രവാസികളാണ് വിവിധ രാജ്യങ്ങളിലായി കുടുങ്ങിക്കിടക്കുന്നത്. ലോകമെമ്പാടുമുളള കച്ചവടസ്ഥാപനങ്ങൾ,തിയറ്ററുകൾ, മാളുകൾ, മദ്യഷോപ്പുകൾ തുടങ്ങിയവയും ആരാധനാലയങ്ങൾ പോലും അടച്ചിട്ടിരിക്കുകയാണ്. കൊറോണ കാലത്ത് ലോകജനതയാകെ സാമ്പത്തികമായും മാനസികമായും വെല്ലുവിളി നേരിട്ടുക്കൊണ്ടിരിക്കുകയാണ്. രണ്ടാം ലോകമഹായുദ്ധത്തിനുശേഷമുളള വലിയ പ്രതിസന്ധിയിലേക്കാണ് ലോകം പോകുന്നത്. ഒരോ അസുഖം പിടിമുറുക്കുമ്പോഴും രാപ്പകലില്ലാതെ അധ്വാനിക്കുന്ന ഒരുപാട്പേരുണ്ട് ഭൂമിയിലെ മാലഖമാർ എന്നറിയപ്പെടുന്ന നഴ്‍സുമാർ, ഡോക്ടർമാർ ,മറ്റു ആരോഗ്യപ്രവർത്തകർ, പോലീസുകാർ,ദുരിതകാലത്ത് വെളിച്ചം വീശുന്ന ഇവരാണ് ഇന്നത്തെ ഹീറോസ്. കൊറോണവൈറസിനെ പിടിച്ചുകെട്ടാൻ സമൂഹവ്യാപനം തടയുകയാണ് നമുക്ക് മുന്നിലെ പ്രതിവിധി. ഇതിനുവേണ്ടി ആരോഗ്യവകുപ്പിന്റെയും സർക്കാറിന്റെയും നിർദ്ദേശങ്ങളും നിയമങ്ങളും നമുക്ക് പാലിക്കാം
സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |