എസ്.ജി.എച്ച്.എസ്.എസ് കട്ടപ്പന/സ്കൗട്ട്&ഗൈഡ്സ്-17

Schoolwiki സംരംഭത്തിൽ നിന്ന്


സ്കൗട്ട് ആൻഡ് ഗൈഡ്


 

സേവനസന്നദ്ധരും ദേശസ്നേഹികളും വർണ-വർഗ ജാതിമതങ്ങൾക്കതീതമായി മാനവികത ഉൾക്കൊള്ളുന്ന ഉത്തമ പൗരന്മാരുമായി വളർന്നുവരുവാൻ കുട്ടികളെ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ ഈ സ്കൂളിൽ സ്കൗട്ട് ആൻഡ് ഗൈഡിന്റെ 6 യൂണിറ്റുകൾ പ്രവർത്തിച്ചു വരുന്നു. സ്കൗട്ട് മാസ്റ്റർമാരായി 'ശ്രീമതി ഹെമിക്ക് ടോം, ശ്രീമതി ഗായത്രി ടി വി, ഗൈഡ് ക്യാപ്റ്റന്മാരായി ശ്രീമതി സിസ്റ്റർ ത്രേസ്യാമ്മ തോമസ്, സിസ്റ്റർ ജിസ്റ്റി ജേക്കബ്, ജോളി ജേക്കബ് , ശ്രീമതി ബിജി തോമസെന്നിവരും' സേവനമനുഷ്ഠിക്കുന്നു. ഈ സ്കൂളിൽ ഹെഡ്മാസ്റ്റർ 'ശ്രീ ഡോമിനിക് സാർ 'സ്കൗട്ട് വിഭാഗം ഡി സി ആയും 'സിസ്റ്റർ ജിസ്റ്റി ജേക്കബ് 'ഗൈഡ് വിഭാഗം ഡി ഒ സിയായും പ്രവർത്തിച്ചുവരുന്നു.

ഈവർഷം 38 കുട്ടികൾ രാജ്യപുരസ്കാർ അവാർഡ് ടെസ്റ്റ് എഴുതാനായി തയ്യാറെടുക്കുന്നു. ഗൈഡ് ക്യാപ്റ്റൻ മാരുടെയും സ്കൗട്ട് മാസ്റ്റർമാരുടെയും നേതൃത്വത്തിൽ സ്കൗട്ട്& ഗൈഡ് പരിശീലനത്തിനായി one day ക്യാമ്പുകളും unit camp ഉം  നടത്തി.  കൂടാതെ ദ്വിതിയ സോപാൻ ടെസ്റ്റ് ക്യാമ്പ്, ബുക്ക് വെരിഫിക്കേഷൻ ക്യാമ്പ് എന്നിവയും ഈ സ്കൂളിൽ വച്ച് നടത്തപ്പെട്ടു. ASOC      ' ശ്രീ ഡേവിഡ് ജോസഫ് സ്കൗട്ട്   വിഭാഗം ഡി ഒ സി ശ്രീ ജോയി സാർ  ഗൈഡ് വിഭാഗം ഡി ഒ സി സിസ്റ്റർ ജിസ്റ്റി ജേക്കബ്  സി. അൽഫോൻസാ 'എന്നിവർ ഈ ക്യാമ്പുകൾക്ക് നേതൃത്വം നൽകി. ഈ സ്കൂളിൽ നടത്തിയ യൂണിറ്റ് ക്യാമ്പ് സന്ദർശിക്കുന്നതിനായി ASOC  'ശ്രീ ഡേവിഡ് ജോസഫ് സാർ ' എത്തുകയും ക്യാമ്പ് ഫയർ ബോധനം നൽകുകയും ചെയ്തു . തുടർന്ന് നടത്തിയ ക്യാമ്പ് ഫയറിൽ കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. 

ഈവർഷം പത്താംക്ലാസിൽ പഠിക്കുന്ന കുട്ടികൾക്കായി ഈ സ്കൂളിൽ വച്ച് നടത്തിയ രാജ്യപുരസ്കാർ ടെക്സ്റ്റ് ക്യാമ്പിൽ നമ്മുടെ സ്കൂളിലെ 10 guide കൾ പങ്കെടുത്തു. SOC ശ്രീ ഡേവിഡ് ജോസഫ് സാർ , സി. അൽഫോൻസാ ,ആനന്ദ് സാർ എന്നിവർ ക്യാമ്പിന് നേതൃത്വംനൽകി .2019 ജനുവരി 25, 26, 27 തിയതികളിൽ മുതലക്കോടത്ത് വച്ചുനടന്ന രാജ്യപുരസ്കാർ ടെക്സ്റ്റ് ക്യാമ്പിൽ നമ്മുടെ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥികളായ 10 ഗൈഡുകൾ പങ്കെടുത്തു . 10 പേരും രാജ്യപുരസ്കാർ അവാർഡിനർഹരായി ദിനാചരണങ്ങളോട് അനുബന്ധിച്ച് പരിസര ശുചീകരണ നടത്തുന്നതിന് സ്കൗട്ട് ആൻഡ് ഗൈഡ് നേതൃത്വം നൽകുന്നു പിടി എ പൊതുയോഗം, സ്പോർട്സ്, യൂത്ത് ഫെസ്റ്റിവൽ, സ്കൂൾ വാർഷികം എന്നിങ്ങനെയുള്ള പൊതുപരിപാടികളിൽ സേവനം ചെയ്യാൻ കുട്ടികൾക്ക് അവസരം നൽകുന്നു. ലോക വികലാംഗ ദിനത്തോടനുബന്ധിച്ച് നടത്തിയ റാലിയിൽ ഈ സ്കൂളിലെ അൻപത് സ്കൗട്ട് ആൻഡ് ഗൈഡ് കുട്ടികൾ പങ്കെടുത്തു . കട്ടപ്പനയിൽ വച്ച് നടത്തിയ സിനിമാ ഷൂട്ടിങ്ങിൽ പങ്കെടുക്കാനുള്ള അവസരവും നമ്മുടെ കുട്ടികൾക്ക് ലഭിയ്ക്കുകയുണ്ടായി. നമ്മുടെ നാട്ടിൽ ഈവർഷം അനുഭവപ്പെട്ട പ്രളയത്തിന്റെ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി നടത്തിയ ഫണ്ട്സമാഹരണത്തിൽ ഈ സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ് കുട്ടികളിൽനിന്നും 19000 രൂപ സമാഹരിച്ച് കേരള ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ് ആസ്ഥാനത്തിനു കൈമാറി. ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ് പരിചിന്തന ദിനമായി ആചരിക്കുന്ന ഫെബ്രുവരി 22 സമുചിതമായി ആചരിച്ചു. കുട്ടികൾ യൂണിറ്റ് അടിസ്ഥാനത്തിൽ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു . മധുര പലഹാരം നൽകി. "തയ്യാർ" എന്ന മുദ്രാവാക്യം മുറുകെപ്പിടിച്ചുകൊണ്ട് സേവനസന്നദ്ധരായ 190 കുട്ടികൾ ഈ വർഷം നമ്മുടെ സ്കൂളിൽ പരിശീലനം നേടിവരുന്നു. സാമൂഹിക സാംസ്കാരിക രംഗത്ത് ഈ സംഘടനയുടെ നിയമവും പ്രതിജ്ഞയും മുദ്രാവാക്യവും പ്രാവർത്തികമാക്കി ജീവിക്കാനും മികച്ച വ്യക്തിത്വരൂപീകരണം നടത്തുവാനും ഈ കുട്ടികൾക്ക് സാധിക്കട്ടെ