ജി.എച്ച്.എസ്. കാപ്പ്/അക്ഷരവൃക്ഷം/പ്രിയപ്പെട്ട കൊറോണക്ക്

Schoolwiki സംരംഭത്തിൽ നിന്ന്
പ്രിയപ്പെട്ട കൊറോണക്ക്

നീ കേരളത്തിൽ വന്നിട്ട് 3 ആഴ്ചകൾ കഴിഞ്ഞല്ലോ. നീ കാരണം ഞങ്ങൾ ഒരുപാട് അകലം പാലിച്ചു ജീവിക്കുകയാണിപ്പോൾ. നീ പൂർണമായും പോയതിനു ശേഷമാണ് ഞങ്ങൾക്ക് പരസ്പരമുള്ള അകലം ഒന്ന് കുറച്ച് ഒന്നുകൂടെ അടുത്ത് ഇടപഴകി സാധരണ ജീവിതത്തിലേക്ക് വരാൻ. പക്ഷേ നീ കാരണം പല ഉപകാരങ്ങളും ഞങ്ങൾക്ക് കിട്ടിയിട്ടുണ്ട്. ഞങ്ങൾ വീടുക ളിൽ പരസ്പരം കൂടുതൽ സംസാരിക്കാനും ഇടപഴകാനും വീട്ടുകാര്യങ്ങളിൽ ശ്രദ്ധിക്കാനും ഞങ്ങൾക്ക് സാധിച്ചു. പാചകത്തിൽ വിവിധ പരീക്ഷണങ്ങൾ ഞങ്ങൾക്ക് നടത്താൻ കഴിഞ്ഞിട്ടുണ്ട്. ചക്ക കൊണ്ടും ചക്കക്കുരു കൊണ്ടും ഞങ്ങൾ ഉണ്ടാക്കിയ വിഭവങ്ങൾക്ക് ഒരു കുറവുമില്ല. അതിനെയൊക്കെ ഒരുപാടു സാധ്യതകൾ പോയാണ് ഞങ്ങൾക്ക് മനസ്സിലായത്. വൃത്തിയിൽ ഒന്നുകൂടെ ശ്രദ്ധിക്കാൻ നീ ഞങ്ങൾക്ക് വരേണ്ടിവന്നു. പല ജനങ്ങൾക്കും നീ കാരണമാണ് വൃത്തിയിൽ കൂടുതൽ ശ്രദ്ധിക്കാൻ കാരണമായത്. നിന്നെ ഭയക്കുന്നില്ല പകരം ജാഗ്രതയിലാണ് ഞങ്ങൾ ജീവിക്കുന്നത്..
നിർത്തുന്നു

ഷഹീൻ
4C ജി.എച്ച്.എസ്. കാപ്പ്
മേലാറ്റൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം