സെന്റ് ആന്റണീസ് .എൽ.പി.എസ്. മുളക്കുളം/അക്ഷരവൃക്ഷം/പരിസര ശുചിതവും ആരോഗ്യവും
പരിസര ശുചിതവും ആരോഗ്യവും
ഒരു ദിവസം കിട്ടു കടയിൽ പോയി മടങ്ങിവരികയായിരുന്നു. അപ്പോഴാണ് അവൻ അത് ശ്രദ്ധിച്ചത്. ഒരു ജീപ്പിൽ മൈക്ക് വെച്ച് കെട്ടി എന്തോ വിളിച്ചു പറഞ്ഞുകൊണ്ടു പോകുന്നു. അവൻ അൽപനേരം ശ്രദ്ധിച്ചു. അതൊരു മുന്നറിയിപ്പ് ആയിരുന്നു. പരിസ്ഥിതിയെ ക്കുറിച്ചും രോഗങ്ങളെയും രോഗപ്രതിരോധമാർഗങ്ങളെയും കുറിച്ചായിരുന്നു അത്. അത് ഇങ്ങനെ ആയിരുന്നു "വീടും പരിസരവും വൃത്തിയായി സൂക്ഷിക്കൂ രോഗങ്ങളെ അകറ്റി നിർത്തു". കിട്ടുവിന് ഇത് എന്താണ് എന്നൊന്നും മനസിലായില്ല. അവൻ വീട്ടിലേക്ക് നടന്നു. അവൻ വീട്ടിൽ എത്തി ഇക്കാര്യം അമ്മയോട് ചോദിച്ചു. അമ്മ കിട്ടുവിന് പറഞ്ഞു കൊടുത്തു. 'മോനെ നാം ഈ പ്രകൃതിയോട് വളരെയധികം കടപ്പെട്ടിരിക്കുന്നു. ഈ മരങ്ങളൊക്കെ ഉള്ളതുകൊണ്ടാണ് നമുക്ക് നല്ല വായുവും മഴയുമൊക്കെ ലഭിക്കുന്നത്. അപ്പോൾ നാം ഈ പരിസ്ഥിതിയെ മലിനമാക്കാതെ സംരക്ഷിക്കുകയാണ് വേണ്ടത്. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. രോഗപ്രതിരോധശേഷി ഉണ്ടാകുന്നതിന് നല്ല ആഹാരരീതിയും വ്യക്തിശുചിത്വവും പാലിക്കണം'. അമ്മയുടെ ഈ വാക്കുകൾ കിട്ടുവിന്റെ മനസ്സിൽ ആഴത്തിൽ പതിഞ്ഞു. അവൻ പിന്നീട് ഒരു പ്രകൃതിസ്നേഹിയും ആരോഗ്യപ്രവർത്തകനുമായി മാറി.
|