ജി.എൽ.പി.എസ്. വെൺകുളം/അക്ഷരവൃക്ഷം/ഒരു ലോക്ക്‌ ഡൗൺ പാഠം

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു ലോക്ക്‌ ഡൗൺ പാഠം      
     ഉറക്കം ഉണർന്നപ്പോൾ ചെവിയിൽ കിളി നാദം മുഴങ്ങി . പുറത്തിറങ്ങി നോക്കിയപ്പോൾ , ഹാ ! എന്ത് ഭംഗി  !കിളിമരം നിറയെ  കുരുവിക്കൂട്ടം . എനിക്ക് സന്തോഷം തോന്നി .  ഇടിഞ്ഞ മതിൽകെട്ടിന്റെ അപ്പുറവും ഇപ്പുറവും നിന്ന് ഞാനും കൂട്ടുകാരും കളിച്ചു . കവിതകൾ എഴുതിയും ചിത്രങ്ങൾ വരച്ചും ലോക്ക്ഡൗൺ അവധിക്കാലം കഴിച്ചുകൂട്ടുന്നു . അപ്പോഴാണ് തൊടിയിൽ വാഴയുടെ ചുവട്ടിൽ അമ്മ ചട്ടിയിൽ വെള്ളവും പാത്രത്തിൽ ചോറും കൊണ്ടുവെക്കുന്നതു കണ്ടത് . അപ്പോൾ അമ്മ പറഞ്ഞു ഇത് പട്ടികൾക്ക്  കഴിക്കാനാണെന്ന് . ഞാൻ അമ്മയെ കളിയാക്കി . "പിന്നെ പട്ടി അമ്മ വച്ച ഈ ചോറ് തിരക്കിവരാനല്ലേ ഈ അമ്മയുടെ ഒരു കാര്യം " ഞാൻ ചിരിച്ചു .പക്ഷെ അൽപനേരം കഴിഞ്ഞപ്പോൾ പട്ടികളും കുട്ടികളും വന്ന് ചോറ് തിന്നുന്നു . ഞാൻ അന്തം വിട്ടു . അവരുടെ കൂടെ കുറെ കാക്കകളും .അൽപനേരം കഴിഞ്ഞപ്പോൾ ചെമ്പോത്തും മൈനയും ഒക്കെ വന്ന്  ചോറ് തിന്നുന്നു . സന്തോഷം തോന്നി ഒരുപാട് . സ്കൂളിലെ പാഠപുസ്തകങ്ങളിലെ അധ്യായങ്ങളേക്കാൾ വലിയ പാഠം ഞാൻ അമ്മയിൽ നിന്ന് പഠിച്ചു . വിശക്കുന്നവന് ആഹാരം കൊടുക്കണം എന്ന  നല്ല പാഠം .
അജുന ശാന്ത്‌ . എ . ജെ
2 B ജി . എൽ. പി .എസ് .വെൺകുളം
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ