എ.എൽ.പി.എസ്. പടന്ന തെക്കേക്കാട്/അക്ഷരവൃക്ഷം/ Athijeevanam

Schoolwiki സംരംഭത്തിൽ നിന്ന്
Athijeevanam
കൂട്ടുകാരെ നാമെല്ലാവരും കോവിഡ് 19 പ്രതിരോധത്തിന് ഭാഗമായുള്ള ലോക്ക് ഡൗൺ അനുസരിച്ച് വീട്ടിൽ ഇരിക്കുകയാണ് ല്ലോ, ഈ സമയത്ത് നമുക്ക് പല പ്രവൃത്തികളും ചെയ്യാൻ കഴിയും.

പ്രിയ കൂട്ടുകാരെ നാമെല്ലാവരും പ്രകൃതിയെ ആശ്രയിച്ചാണ് ല്ലോ ജീവിക്കുന്നത്. പ്രകൃതിയെ എത്രമാത്രം സ്നേഹിക്കുന്നുവോ അത്രത്തോളം പ്രകൃതിയും നമ്മോട് ഇണങ്ങി ചേരും. ഈ കാലയളവിൽ നാം പല അനുഭവങ്ങളിലൂടെ പ്രകൃതിയെ മനസ്സിലാക്കിയല്ലോ. നാം പ്രകൃതിയെ അങ്ങേയറ്റം വേദനിപ്പിക്കുകയാണ്. മരങ്ങൾ വെട്ടി മാറ്റിയും, കുന്നുകൾ ഇടിച്ചും, വീടിനു ചുറ്റും മതിലുകൾ കെട്ടിയും, കായലുകൾ നികത്തിയും -ഇങ്ങനെ പല രീതിയിലും പ്രകൃതിയെ നമ്മൾ നശിപ്പിക്കുകയാണ്. ഇതിന്റെയൊക്കെ പരിണിത ഫലം നാം ഇന്ന് അനുഭവിചറി ഞ്ഞു. നമ്മുടെ കേട്ടുകേൾവിയിൽ മാത്രം ഉണ്ടായിരുന്ന പ്രളയം നാം ഇന്ന് നേരിട്ട് അനുഭവിച്ചു. ഭൂമിയോട് നാം ചെയ്ത ദുഷ്ചെയ്തിയുടെ പരിണിത ഫലമായി കുന്നിടിച്ചലും ഉരുൾപൊട്ടലും നാം നേർകാഴ്ച യിൽ കണ്ടു. മനുഷ്യരാശിയോട് അത്രത്തോളം തന്റെ വേദന അറിയിക്കുകയാണ് ഇവിടെ പ്രകൃതി. ഇന്നിതാ ലോകത്താകെ എല്ലാ മനുഷ്യരെയും മുൾമുനയിൽ നിർത്തികൊണ്ട്, നമ്മെ നിഷ്ക്രിയരാക്കിക്കൊണ്ട് കോവിഡ് -19 എന്നാ മഹാമാരി പ്രകൃതിയിൽ നിറഞ്ഞാടുകയാണ്. ഈ വിപത്തിനെയും നമ്മൾ തരണം ചെയ്തു മുന്നേറേണ്ടതുണ്ട്. ഇന്ന് വീട്ടിൽ ഇരിക്കുന്ന ഈ സമയത്ത് നമുക്ക് പലതും ചെയ്യാനാകും. നാം ഓരോരുത്തരും നമ്മുടെ വീട്ടു പരിസരം പച്ചക്കറി നട്ട് പിടിപ്പിക്കാം, റോഡരികിൽ തണൽ മരങ്ങൾ വെക്കാം. ഇതിലൂടെ വിഷമയമില്ലാത്ത പച്ചക്കറി നമുക്ക് ലഭ്യമാക്കം. അങ്ങനെ ഇനിയുള്ള കാലമെങ്കിലും പ്രകൃതിയെ അറിഞ്ഞു, സ്നേഹിച്ചു നമുക്ക് മുന്നേറാം. "ഒരു തൈ നടാം നമുക്കമ്മയ്ക്കു വേണ്ടി ഒരു തൈ നടാം കൊച്ചു മക്കൾക്ക്‌ വേണ്ടി ഒരു തൈ നടാം നൂറു കിളികൾക്കു വേണ്ടി ഒരു തൈ നടാം നല്ല നാളേക്കുവേണ്ടി. " നമ്മുടെ പ്രശസ്ത കവയിത്രി സുഗതകുമാരിയുടെ ഈ വരികൾ ഇവിടെ അന്വർത്ഥമാകുന്നു.


ANVITHA.K.V
3 A എ.എൽ.പി.എസ്. പടന്ന തെക്കേക്കാട്
ചെറുവത്തൂർ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം