ഗവ. യു.പി.എസ് പുതിയങ്കം/അക്ഷരവൃക്ഷം/പ്രകൃതി ദത്തം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി ദത്തം

മനുഷ്യന് ചുറ്റും കാണുന്നതും പ്രകൃതി ദത്തമായതും ഉൾക്കൊള്ളുന്നതാണ് പരിസ്ഥിതി.
അതിൽ എല്ലാ തരത്തിലും ഉള്ള സസ്യങ്ങളും ജന്തുക്കളും അടങ്ങുന്നു.
ഒരു സസ്യത്തിന്റെ നിലനിൽപിനായി മറ്റു സസ്യങ്ങളും ജന്തുക്കളും ആവശ്യമാണ്.
മനുഷ്യൻ ഒരു സാമൂഹ്യ ജീവിയാണ്.
അവന് ജീവിക്കാൻ കാറ്റും വെളിച്ചവും ചൂടും മഴയും എല്ലാം വേണം.
അവൻപലതും കണ്ടുപിടിച്ചു.
തണുപ്പിൽ നിന്ന് രക്ഷ നേടാൻ ചൂടും.
ചൂടിൽ നിന്ന് രക്ഷ നേടാൻ തണുപ്പും അവൻ കൃത്രിമമായി ഉണ്ടാക്കി.
അണക്കെട്ടുകൾ നിർമിക്കുകയും ഫ്ലാറ്റു കൾ കെട്ടുകയും വനം നശിപ്പിക്കുകയും ചെയ്യുമ്പോൾ
പരിസ്ഥിതിയിൽ പല മാറ്റങ്ങളും ഉണ്ടാകുന്നു.
വെള്ളപ്പൊക്കവും മലയിടിച്ചിലും കൊടുങ്കാറ്റും എല്ലാം മനുഷ്യന് അഭിമുഖികരിക്കേണ്ടി വരുന്നു.
വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കുക മാത്രമേ ഇതിന് ഒരു പോംവഴിയുള്ളു
രാസവളങ്ങൾക്കു പകരം ജൈവവളങ്ങൾ ഉപയോഗിച്ചു കൃഷി ചെയ്താൽ
ഒരു പരിധി വരെ ഭൂമിയെ സംരക്ഷിക്കാൻ കഴിയും.
ഞാൻ വലുതായാൽ പരിസ്ഥിതിയിൽ പച്ചപ്പ് നിലനിർത്താൻ പരിശ്രമിക്കും.
ധനസമ്പാദനത്തിനായി മനുഷ്യൻ പ്രകൃതിയെ ചൂഷണം ചെയ്യുമ്പോൾ
മാതൃത്വത്തെയാണ് തകർക്കുന്നത് എന്ന് ഓർമ്മ വേണം.

ആദിഷ് ആർ
4 B ഗവ._യു.പി.എസ്_പുതിയങ്കം
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം