ഉപ്പ

ഉമ്മ ഈ മുറി പൂട്ടി ഇട്ടിരിക്കുന്നത് എന്തിനാണ് , ഇതിൽ ഉപ്പച്ചി ഇല്ലേ , മുറി തുറക്കാനും ഉപ്പയെയൊന്ന് കാണാനും ആഗ്രഹം ഉണ്ട് .പൂട്ടി കിടക്കുന്ന മുറിയിൽ ഉപ്പാനെ കാണാൻ രസമില്ല . ഉമ്മ ജനലിലൂടെ ചായ കൊടുക്കും . കരച്ചിൽ വന്നു .അപ്പോഴേക്കും സ്വപ്നത്തിൽ നിന്നുണർന്നു .വെള്ളം കുടിച്ചു . ഉപ്പാക്ക് സുഖമായിരിക്കണേ , പ്രാർത്ഥിച്ചു കിടന്നു .

നാസിഫ്
4 ജി.എം.എൽ.പി. തിരുത്തി
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം