എ.എസ്.എം.എച്ച്,എസ്. വെള്ളിയഞ്ചേരി/അക്ഷരവൃക്ഷം/കേരളം, ഹാ... സ്വർഗ്ഗം

കേരളം, ഹാ... സ്വർഗ്ഗം

ശാന്തമീ ലോകം ശാന്തമീ നഗരം
ശാന്തമീ സന്ധ്യ ശാന്തമീ പ്രപ‍‍‍‍ഞ്ചം
ഗൃഹങ്ങൾക്കുളളിലൊതൂങ്ങീ മാനവ‍‍‍ർ
സൈര്യവിഹരിപ്പൂ മൃഗങ്ങൾ പക്ഷികൾ
തെളിനീരൊഴുക്കീ പുഴകൾ വീണ്ടും
പ്രകൃതിക്കൊരാശ്വാസമായ് ഈ നാളുകൾ
ഭിക്ഷുക്കൾക്കും അതിഥികൾക്കും
സാന്ത്വനമേകി ദൈവത്തിൻ നാട്
ലോകത്തിന്നഭിമാനമായ് ദൈവ-
ദൂതരാം ആരോഗ്യ സേവകർ
വാഴ്ത്താം നമ്മുക്കേവ‍‍‍‍ർക്കും
ഇക്കൂട്ട‍‍ർതൻ ചെയ്തിയ്‍തിയെ
സ്തുതിക്കാം നമ്മുക്കേവർ‍ക്കും ദൈവത്തിൻ
കരുണയ്ക്കായ്
എന്തുവന്നാലും തളരില്ല നാം
ദൈവത്തിൻ നാട്ടിലെ മക്കളല്ലെ
അതിജീവിക്കും നാമീ ദു‍‍ർദിവസങ്ങളെ
പടുത്തുയർത്തും നാമിവിടെ
വീണ്ടുമൊരു സ്വ‍ർഗ്ഗം.
കേരളം, ഹാ... സ്വർഗ്ഗം

ലിസ്‍വിൻ.വി.ജെയ്സൺ
9 A എ.എസ്.എം.എച്ച്.എസ്.വെള്ളിയഞ്ചേരി
മേലാറ്റൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത