ആയിരം ജീവൻ മണ്മറഞ്ഞൊരു
പ്രളയക്കെടുതി ദാ വന്നുപോയി
ഇന്നലെ ഈ നാട്ടിൽ നാശം വിതച്ചൊരു
പ്രളയക്കെടുതി ദാ വന്നു പോയി
വീടില്ല നാടില്ല ചിന്നിത്തെറിപ്പിച്ച
മനുഷ്യമനസ്സുകൾ ഒന്നുമാത്രം
ജാതിമതഭേദം മുന്നിൽ കാണാതെ
മനുഷ്യരൊന്നായി കണ്ടനേരം
പെട്ടിയും കുട്ടിയും തലയിലേന്തി ഓടിയമനുഷ്യരെത്രമാത്രം
കേരളം ജീവിതം മുങ്ങിത്താഴ്‌പ്പിച്ച
പ്രളയക്കെടുതി ദാ വന്നു പോയി
ഇന്നലെ ഈ നാട്ടിൽ നാശം വിതച്ചൊരു
പ്രളയക്കെടുതി ദാ വന്നു പോയി
മനുഷ്യമനസ്സിലെ മാണിക്യക്കല്ലായ ഉദിച്ചതാ സൗഹൃദബന്ധം
സ്നേഹത്തെക്കാൾ മറ്റൊന്നുമില്ലന്നു
പ്രാവർത്തികമായ ജീവിതപാഠം
ഇന്നലെ ഈ നാട്ടിൽ നാശം വിതച്ചൊരു
പ്രളയക്കെടുതി ദാ വന്നുപോയി
ആയിരുന്ന ജീവൻ മണ്മറഞ്ഞൊരു
പ്രളയക്കെടുതി ദാ വന്നുപോയി