ജി.എൽ.പി.എസ്. പെരിയ/അക്ഷരവൃക്ഷം/ പാഠം പഠിച്ച മാധവൻ
പാഠം പഠിച്ച മാധവൻ
അമ്മുവിൻ്റെ അച്ഛൻ കൃഷിക്കാരനായിരുന്നു.പറമ്പിൽ നിന്നും കിട്ടുന്ന മാങ്ങയും പേരക്കയും സപ്പോട്ടയും പൈനാപ്പിളും സീതപ്പഴവും ചക്കയും അവരെല്ലാം ഒത്തുകൂടിയാണ് കഴിക്കാറ്. മുറ്റത്തെ മാവിൻ കൊമ്പിൽ കെട്ടിയ ഊഞ്ഞാലിൽ ആടുന്നതാണ് അമ്മുവിന് ഏറെ ഇഷ്ടം. എത്ര നേരം ആടിയാലും മതിവരില്ല. ഒരു പാട് പണം കൈയിലെത്തിയപ്പോൾ കർഷകനായ മാധവൻ ഗ്രാമത്തിലെ തൻ്റെ വീട് പൂട്ടിയിട്ട് പട്ടണത്തിലൊരു വീടു വാങ്ങി. വലിയ വീടായിരുന്നെങ്കിലും പഴയവീട്ടിലെപ്പോലെ കളിയും ചിരിയും സന്തോഷവും ഇവിടെയില്ല എന്ന കാര്യം അവൾ തിരിച്ചറിഞ്ഞു. ഒരു ദിവസം അവൾ പറഞ്ഞു, അച്ഛാ.... ഇതിനകത്ത് കാറ്റു കിട്ടാതെ വിഷമിക്കുന്നു. നമ്മുടെ ഫാൻ കറങ്ങുന്നില്ല. വിഷമിക്കേണ്ട മോളേ, ഞാൻ ഫാൻ നന്നാക്കിത്തരാം. അതെയോ ! അച്ഛന് ഫാൻ നന്നാക്കാനറിയാമോ? അപകടമാകും. മോളേ, അറിയില്ലെങ്കിലും ഒന്നു പരിശ്രമിച്ചു കൂടെ? ഞാൻ ഇതൊന്ന് നോക്കട്ടെ. അങ്ങനെ മാധവൻ ഫാൻ നന്നാക്കി. അന്നു രാത്രി എല്ലാവരും കിടന്നപ്പോൾ ആ ഫാൻ Oപ്പോ.... യെന്ന് പെട്ടിത്തെറിച്ചു. ഭാഗ്യം ആർക്കും പരിക്കേറ്റില്ല. എങ്കിലും അമ്മു ആകെ ഭയപ്പെട്ടു പോയി. എപ്പോഴും കുളിർമ നൽകുന്ന പഴയ വീടിനെ അവളോർത്തു. പിറ്റേന്ന് രാവിലെതന്നെ അമ്മുവും അനുജൻ രാമുവും അമ്മയും ഒത്തുചേർന്ന് മാധവനോടു പറഞ്ഞു, നമുക്ക് ഗ്രാമത്തിലേയ് തന്നെ മടങ്ങാം. അമ്മു വാശി പിടിച്ചു കരഞ്ഞപ്പോൾ അച്ഛൻ സമ്മതിച്ചു. കുറച്ചു ദിവസങ്ങൾക്കകം അമ്മുവും വീട്ടുകാരും ഗ്രാമത്തിലേയ്ക്കുതന്നെ മടങ്ങി. അവരുടെ ജീവിതത്തിൽ സന്തോഷവും സമാധാനവും തിരിച്ചു വന്നു. വീട്ടുമുറ്റത്ത് വീണ്ടും പൂക്കൾ വിടർന്നു, പൂമ്പാറ്റകൾ പാറിപ്പറന്നു, കിളികൾ തേൻ കുടിച്ചു. ഊഞ്ഞാലിലിരുന്ന് അമ്മു പാടി " നാട്ടിൻപുറം നന്മകളാൽ സമൃദ്ധം ".
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ബേക്കൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ബേക്കൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കാസർഗോഡ് ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ