എസ്.ജി.എച്ച്.എസ്.എസ് കട്ടപ്പന/ജൂനിയർ റെഡ് ക്രോസ്-17


ജൂണിയർ റെഡ് ക്രോസ്


  

ശ്രീമതി കൊച്ചുറാണി ജോർജിനെ നേതൃത്വത്തിൽ ഹൈസ്കൂൾവിഭാഗത്തിൽ 59 കുട്ടികൾ ജെ ആർ സി കേഡറ്റുകൾ ആയി പ്രവർത്തിക്കുന്നു. പ്രളയക്കെടുതി യോടനുബന്ധിച്ച് ദുരിതാശ്വാസ ക്യാമ്പ് ആയിരുന്ന ഈ സ്കൂളിലെ ശുചീകരണത്തിനും ഈ വർഷത്തെ മറ്റെല്ലാ പ്രവർത്തനങ്ങളിലും ജെ ആർ സി അംഗങ്ങൾ വളരെ സജീവമായി പങ്കെടുത്തു. ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി എല്ലാ വെള്ളിയാഴ്ചയും ആകാശ പറവ യിലേക്ക് പൊതിച്ചോറ് നൽകിവരുന്നു. കഴിഞ്ഞവർഷം 22 ജെ ആർ സി കേഡറ്റുകൾ കോഴ്സ് പൂർത്തിയാക്കി . ഈ സ്കൂളിനെ സർവതോന്മുഖമായ വളർച്ചയ്ക്കും മികവിനും വേണ്ടിയുള്ള j r c കേഡറ്റുകളുടെ പ്രവർത്തനം പ്രശംസനീയമാണ്