സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/അരുതേ ചെയ്യരുതേ

Schoolwiki സംരംഭത്തിൽ നിന്ന്
അരുതേ ചെയ്യരുതേ


പക്ഷികൾ കൂട്ടമായ് കരയുന്നു
കാരണമറിയേണ്ടേ കൂട്ടുകാരേ
കൂടുണ്ടാക്കാൻ മരങ്ങളില്ല
മരങ്ങളെല്ലാം നശിപ്പിക്കുന്നു

മീനുകൾ കൂട്ടമായ് കരയുന്നു
കാരണമറിയേണ്ടേ കൂട്ടുകാരെ
ആറ്റിലും തോട്ടിലും വെള്ളമില്ല
ഉള്ള ജലമോ മലിനമാണ്

അരുതേ അരുതേ ചെയ്യരുതേ
മരങ്ങളൊന്നും വെട്ടരുതേ
വെള്ളമതൊട്ടും മലിനമാക്കരുതേ
മിണ്ടാപ്രാണികൾ ജീവിച്ചോട്ടെ


 

അമൃതേശ് ബിബിൻ
2 B സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത