എ.എം.യു.പി.സ്കൂൾ അയ്യായ/അക്ഷരവൃക്ഷം/ ''' പരിസ്ഥിതി '''

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി

ഒരു വീട്ടിൽ രണ്ട് കുട്ടികൾ ഉണ്ടായിരുന്നു .ഒന്നാമൻ സച്ചു രണ്ടാമൻ കിച്ചുവും .അങ്ങനെ ഒരു ദിവസം അവർ നാട് ചുറ്റാൻ പോയി .അവർ നടന്ന് നടന്ന് വളരെ ക്ഷീണിതരായി .അപ്പോൾ കിച്ചു പറഞ്ഞു ഞാൻ വല്ലാതെ ക്ഷീണിച്ചു. നമുക്ക് കുറച്ചു വെള്ളം വാങ്ങിയാലോ? അങ്ങനെ അവർ കടയിൽ പോയി കുപ്പിവെള്ളം വാങ്ങി .ദാഹം കാരണം കുപ്പിവെള്ളം മുഴുവനും അവർ കുടിച്ചു തീർത്തു .അങ്ങനെ കാലിയായ കുപ്പി കിച്ചു വഴിയിലിട്ടു .അതു കണ്ട സച്ചു പറഞ്ഞു ,കിച്ചു നീ ചെയ്യുന്നത് തെറ്റാണ് .പരിസ്ഥിതിയെ നമ്മൾ നശിപ്പിക്കാൻ പാടില്ല .നമ്മളാണ് പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് .അത് കേട്ടതും കിച്ചു കുപ്പിയെടുത്തു വേസ്റ്റ് ബാസ്കറ്റിൽ ഇട്ടു .നമ്മൾ എല്ലാവരും ഈ നിർദ്ദേശത്തിൽ ജീവിക്കുക .എന്നാൽ നമ്മുടെ പരിസ്ഥിതി നന്നാവും .

മേഘ
5 B എ.എം.യു.പി.സ്കൂൾ അയ്യായ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - nija9456 തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കഥ