കൊറോണ വൈറസ്

കൊറോണ വൈറസ് എന്ന ചൈനീസ് ആയുധം :


Covid 19അഥവാ കൊറോണ വൈറസ്. ലോക മഹാ യുദ്ധ കാലത്ത് പോലും ഉണ്ടാവാത്ത പ്രതിസന്ധിയാണ് ഇന്ന് ലോകം അഭിമുഖീകരിക്കുന്നത്........ ജനങ്ങളുടെ ജീവിത ശൈലിയെ മാറ്റിമറിച്ച ഒരു മഹാമാരിയാണ് covid 19. പ്രായഭേദമന്യേ പിഞ്ചുമക്കൾ ഉൾപ്പെടെ മനുഷ്യ ശരീരത്തിലേക്കു പടർന്നു പിടിച്ച ഒരു വൈറസാണ് covid 19. ചൈനയിൽ നിന്നും ഉത്ഭവിച്ച വൈറസ് ഇപ്പോൾ ലോകമെമ്പാടും പടർന്നു കൊണ്ടിരിക്കുകയാണ്. ശാസ്ത്ര ലോകത്തു ഈ മഹാമാരിയെ നശിപ്പിക്കാൻ സാധ്യമാകാത്തതു മനുഷ്യ ജീവിതത്തിൽ വളരെയധികം ഭീതിപടർത്തി കൊണ്ടിരിക്കുകയാണ്.

Covid 19എന്ന വൈറസ് നമ്മുടെ ശരീരത്തിൽ പ്രവേശിച്ച 14ദിവസത്തിന് ശേഷമാണ് രോഗം പുറത്ത് കാണപ്പെടുന്നത്. കടുത്ത തലവേദന , തൊണ്ടവേദന എന്നിവയാണ് പ്രധാനപ്പെട്ട രോഗലക്ഷണങ്ങളായി പ്രകടിപ്പിക്കുന്നത്. ഇന്ന് ഈ മഹാമാരിയെ ചെറുത്തു നിൽക്കാൻ നാം ചെയ്യേണ്ടത് വ്യക്തി ശുചിത്വവും സാമൂഹിക അകലം പാലിക്കുക എന്നതാണ്. നമ്മുടെ നാടിനെ രക്ഷിക്കാൻ അകലം പാലിച്ചു കൊണ്ട് നമുക്ക് ഒന്നായി മുന്നേറാം.......

"Stay safe... stay home

സിദ്ധലക്ഷ്മി. എസ്.എസ്
5 D ജി.എം.യു.പി.സ്കൂൾ. പൂനൂർ
ബാലുശ്ശേരി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം