ഏ.ആർ.നഗർ.എച്ച്.എസ് ചെണ്ടപ്പുറായ/അക്ഷരവൃക്ഷം/ ലോക്ക് ‍ഡൗൺ

Schoolwiki സംരംഭത്തിൽ നിന്ന്
ലോക്ക് ‍ഡൗൺ

കൊറോണ വാണീടും കാലം
 മാനുഷരെല്ലാരുമൊന്നുപോലെ
 കാർ ഇല്ല ബസ്സില്ല ലോറിയും ഇല്ല
 തിക്കിത്തിരക്കി ട്രാഫിക് ഇല്ല
 സമയത്തിന് ഒട്ടും വിലയുമില്ല
 പച്ച നിറമുള്ള മാസ്ക് വെച്ചാൽ പിന്നെ
എല്ലാരും എല്ലാരും ഒന്നുപോലെ,
 കുറ്റം പറയാൻ ആണെങ്കിൽ പോലും,
വായ തുറക്കുവാൻ ആർക്കു പറ്റും,
തുന്നിയ മാസ്ക് മൂക്കിൽ ഇരിക്കുമ്പോൾ
മിണ്ടാതിരിക്കുന്നത് എത്ര കാമ്യം,
വട്ടത്തിൽ വീട്ടിലിരുത്തി നമ്മെ,
 വട്ടംകറക്കി ചെറു കീടം
 കാണാൻ കഴിയുന്നില്ല കേൾക്കാൻ കഴിയുന്നില്ല,
 കാട്ടിക്കൂട്ടുന്നതോ സഹിക്കുവാനോ കഴിയുന്നില്ല,
അമ്പതിനായിരം അറുപതിനായിരം,
ആളുകൾ എത്രയോ പോയി മറഞ്ഞു,
നെഞ്ചു വിരിചോരോരോ മർത്യൻെറ
തോളിൽ മാറാപ്പ് കേറ്റിയത് ഏത് ദൈവം ,
ആയുധം ഉണ്ടെങ്കിലും കൊന്നൊടുക്കാൻ
പേടിപ്പെടുത്തുന്ന ബോംബുകളും,
നിഷ്ഫലം അത്രയും ഒന്നിച്ചു കണ്ടിട്ടും,
പേടിക്കുന്നില്ല ഈ കുഞ്ഞു കീടം,
മർത്യൻെറ ഹുങ്കിനന്ത്യം കുറിക്കാൻ
എത്തിയതാകാം ഈ കുഞ്ഞു കീടം,
 ആർത്തി കൊണ്ട് എത്രയോ ഓടിതീർത്തു നമ്മൾ,
കാത്തിരിക്കാം ഇനി അൽപ്പനേരം,
 നല്ലൊരു നാളേക്കായി പ്രതീക്ഷയോടെ.

ഫാത്തിമ റിൻഷ പി.കെ
അ‍ഞ്ച് ബി ഏ.ആർ.നഗർ.എച്ച്.എസ് ചെണ്ടപ്പുറായ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത